Friday, May 9, 2025 2:29 am

മലപ്പുറം വിരുദ്ധ പരാമർശം ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷവും മുസ്ലീം സംഘടനകളും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം വിരുദ്ധ പരാമർശനത്തിനെതിരെ പ്രതിഷേധം ശക്തം. മലപ്പുറത്ത് എത്തുന്ന സ്വർണ്ണക്കടത്തും ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് വിവാദമായത്. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവിധ മുസ്ലിം സംഘടനകൾ രംഗത്തെത്തി. പ്രതിപക്ഷവും സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച പി.വി അൻവർ എം.എൽ.എയും ഇതേ പരാമർശം ആയുധമാക്കുകയാണ്. മലപ്പുറം ജില്ലയെ പ്രശ്നവൽക്കരിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് മുസ്ലിം സംഘടനകൾ ആരോപിക്കുന്നത്. ആർ.എസ്.എസുമായുള്ള ധാരണയുടെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പുതിയ പരാമർശം എന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

വിഷയത്തിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ പോലും സിപിഎം നേതാക്കൾക്ക് കഴിയുന്നില്ല. അഞ്ച് കൊല്ലത്തിനിടെ മലപ്പുറത്ത് മാത്രം 15O കിലോ കടത്തുസ്വർണവും 123 കോടിയുടെ ഹവാല പണവും പിടികൂടിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഈ പണം രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്നാണ് ആരോപിച്ചത്. വോട്ട് നേടാൻ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് മുസ്ലീം ലീഗ് പറഞ്ഞു. കടുത്ത ഭാഷയിൽ വിമർശിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവരും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കലഞ്ഞൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : കലഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം നാളെ...

ചിറ്റാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ  (മെയ്...

കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

0
ദില്ലി: അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം...

പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി

0
തൃശൂര്‍: പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന...