കല്‍പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെയും മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെയും ഓരോ ബൂത്തുകളില്‍ നാളെ റീപോളിങ് നടത്തും. ബത്തേരി മുനിസിപ്പാലിറ്റിയില്‍ തൊടുവെട്ടി വാര്‍ഡിലെ മാര്‍ ബസേലിയസ് കോളജ് ഓഫ് എജ്യുക്കേഷന്‍ പടിഞ്ഞാറ് ഭാഗം ഒന്നാം നമ്പര്‍ ബൂത്തിലും തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ കിസാന്‍ കേന്ദ്രം വാര്‍ഡിലെ ജി.എച്ച് സ്കൂള്‍ തൃക്കുളം ഒന്നാം നമ്പര്‍ ബൂത്തിലുമാണ് റീപോളിങ് നടത്തുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്‍ അറിയിച്ചു.
രണ്ട് പോളിങ് സ്റ്റേഷനുകളിലും വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതാണ് റീപോളിങ്ങിനിടയാക്കിയത്. ഈ ബൂത്തുകളിലെ വോട്ടുകള്‍ എണ്ണാന്‍ സാധിച്ചിട്ടില്ല. 18ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് അറ് വരെയാണ് റീപോളിങ്. വോട്ടെണ്ണല്‍ അന്ന് തന്നെ വൈകീട്ട് അതാത് മുനിസിപ്പാലിറ്റി ഓഫിസുകളില്‍ നടക്കും.