Thursday, May 2, 2024 6:19 am

സിനിമാ മേഖലയ്ക്ക് ഇളവുകൾ ; മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി അറിയിച്ച്‌ താരങ്ങൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിനോദ നികുതിയിലടക്കം ഇളവുകൾ പ്രഖ്യാപിച്ച്‌ സിനിമാ മേഖലയ്‌ക്ക്‌ ആശ്വാസം പകർന്ന നടപടിയിൽ മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി അറിയിച്ച്‌ താരങ്ങൾ. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാനാണ്‌ സർക്കാർ തീരുമാനിച്ചത്‌. “മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‌ സ്നേഹാദരങ്ങൾ’ എന്നാണ്‌ മോഹൻലാൽ ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ്‌. പിന്നാലെ നിരവധി താരങ്ങളും സിനിമാ പ്രവർത്തകരും സർക്കാർ നടപടിയെ പ്രശംസിച്ച്‌ എത്തിയിട്ടുണ്ട്‌. പൃഥ്വിരാജ്‌, റിമാ കല്ലിങ്കൽ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്‌, മഞ്‌ജു വാര്യർ, ദിലീപ്‌ തുടങ്ങിയവരാണ്‌ പുതിയ ഉണർവ്വ്‌ നൽകുന്ന തീരുമാനത്തിന്‌ നന്ദി അറിയിച്ചത്‌.

തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്‌നസ്, ആരോഗ്യം, ഫയര്‍ഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട ; ആറംഗ സംഘം അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്തുനിന്നും 56 ലക്ഷം രൂപയുടെ സ്വർണവുമായി എത്തിയ...

മോദിയുടെ മൂന്നാം ഊഴം ഭീകരവാദത്തിനെതിരെ ; അമിത് ഷാ

0
ബെം​ഗളൂരു: നരേന്ദ്ര മോദിയുടെ മൂന്നാം ഊഴത്തിൽ ഭാരതത്തിൽ നിന്ന് ഭീകരവാദത്തെ ഇല്ലായ്മ...

കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ​നി​ന്ന് വി​ല​ക്ക്

0
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി​ആ​ർ​എ​സ് നേ​താ​വു​മാ​യ കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന്...

ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന ; രണ്ട് പേർ‌ അറസ്റ്റിൽ

0
കോഴിക്കോട്: ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപന നടത്തുന്ന രണ്ടു പേർ...