സജീദ് എ സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വടക്കൻ’ ബ്രസ്സൽസ് രാജ്യാന്തര ഫന്‍റാസ്റ്റിക് ചലച്ചിത്രമേളയുടെ (BIFFF) ഫിലിം മാർക്കറ്റ് 2024 -ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ‘ഇന്‍റർനാഷണൽ പ്രോജക്‌ട്‌സ് ഷോകേസ്’ വിഭാഗത്തിൽ ഇടം നേടുന്ന ആദ്യ മലയാള ചിത്രമാണ് റസൂൽ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാൽ, ഉണ്ണി ആർ. എന്നിവർ അണിയറയിൽ ഒത്തുചേരുന്ന ‘വടക്കൻ’. ചലച്ചിത്ര നിർമ്മാതാക്കളുടെ രാജ്യാന്തര സംഘടനയായ ഫിയാഫ് അംഗീകാരമുള്ള ബ്രസല്‍സ് ചലചിത്രമേള, കാൻ, ലൊകാർണോ ചലച്ചിത്രമേളകൾ ഉൾപ്പെടുന്ന കോംപെറ്റീഷൻ സ്പെഷ്യലൈസ്ഡ് എ ഗ്രേഡ് ചലച്ചിത്രമേളയാണ്.
ഓഫ് ബീറ്റ് മീഡിയ ഗ്രൂപ്പിന്‍റെ സഹസ്ഥാപനമായ ഓഫ്‌ബീറ്റ് സ്റ്റുഡിയോയുടെ ബാനറിലാണ് ‘വടക്കൻ’ നിർമ്മിച്ചിരിക്കുന്നത്. പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ കഥാതന്തുവിൽ ഒരുങ്ങുന്ന ഒരു സൂപ്പർ നാച്ചുറൽ ത്രില്ലറാണ് ‘വടക്കൻ’. ‘ഭ്രമയുഗം’, ‘ഭൂതകാലം’ എന്നിവയുടെ സംവിധായകൻ രാഹുൽ സദാശിവൻ ചിത്രത്തിന്‍റെ നേട്ടത്തിൽ തന്‍റെ സന്തോഷം പങ്കുവെച്ചു. ‘വടക്കൻ’ നേടിയ ഈ രാജ്യാന്തര അംഗീകാരം ഏറെ സന്തോഷകരമാണ്. സൂപ്പർ നാച്ചുറൽ – പാരാനോർമൽ ജോണറിൽ ഒരുങ്ങുന്ന ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഈ അംഗീകാരം ആഗോളതലത്തിൽ മലയാള സിനിമയുടെ വൈവിധ്യവും സർഗ്ഗാത്മകതയും വീണ്ടും ഉറപ്പിക്കുന്നു.” രാഹുൽ പറയുന്നു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033