കോന്നി : മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് ആയൂർവേദ ഡിസ്പെന്‍സറിയുടെ സബ് സെന്റർ പടിഞ്ഞാറേ നടയിലെ പഴയ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. സബ് സെന്ററിന്റെ പ്രവർത്തനോൽഘാടനം മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല കുമാരി ചാങ്ങയിൽ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷാജി സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ രമ്യ കൃതജ്ഞതയും രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ചൊവ്വാഴ്ച ദിവസം മാത്രമാണ് സബ് സെന്റർ പ്രവർത്തിക്കുക.
മലയാലപ്പുഴ ആയൂർവേദ ഡിസ്‌പെൻസറി സബ്‌സെന്റർ ഉത്‌ഘാടനം ചെയ്‌തു
RECENT NEWS
Advertisment