പത്തനംതിട്ട : ജില്ലയിലൊട്ടാകെയും പ്രാദ്ദേശിക തലത്തിലും ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തും ശക്തിയും പകർന്ന നേതാക്കളായിരുന്നു എന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കോൺഗ്രസ് നേതാക്കളായിരുന്ന മലയാലപ്പുഴ ഗോപാലകൃഷ്ണൻ ബിജു കിള്ളത്ത് എന്നിവരുടെ ചരമ വാർഷികത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാലപ്പുഴ കർമ്മധീരരായ അന്തരിച്ച നേതാക്കളുടെ മാതൃക കോൺഗ്രസ് പ്രവർത്തകർക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്, പോഷക സംഘടനാ നേതാക്കളായ ജ്യോതിഷ് കുമാർ മലയാലപ്പുഴ, സാമുവൽ കിഴക്കുപുറം, എ.സുരേഷ്കുമാർ, എം.എസ് പ്രകാശ്, എലിസബത്ത് അബു,യോഹന്നാൻ ശങ്കരത്തിൽ, ജെയിംസ് കീക്കരിക്കാട്ട്, വി.സി ഗോപിനാഥപിള്ള,പി.അനിൽ, പ്രമോദ് താന്നിമൂട്ടിൽ, ലിബു മാത്യു, ശശിധരൻ നായർ പാറയരികിൽ, ബെന്നി ഈട്ടിമൂട്ടിൽ, മീരാൻ വടക്കുപുറം, ബിജു ആർ.പിള്ള ബിജുമോൻ തോട്ടം, മധുമല ഗോപാലകൃഷ്ണൻ നായർ, ബിന്ദു ജോർജ്, എലിസബത്ത് രാജു, ജമീല മീരാൻ, സദാശിവൻപിള്ള ചിറ്റടിയിൽ, ബിനോയ് വിശ്വം,ബിന്ദു അരവിന്ദ് മിനി ജിജി, മിനി ജെയിംസ് ശാന്തകുമാർ സദാശിവൻ പിള്ള, മോനി കെ ജോർജ് അനിൽ മോളുത്തറയിൽ, ജെയിംസ് പരുത്തിയാനി, ജോസഫ് മാത്യു ചൂണ്ടമണ്ണിൽ, പ്രശാന്ത് മലയാലപ്പുഴ, വിൽസൺ, പരുത്തിയാനി, സുനോജ് മലാലപ്പുഴ, രാഹുൽ മുണ്ടക്കൽ, സുധീഷ് സി പി, സുനിൽകുമാർ ബിനോയ് മണക്കാട്ട്, അലക്സാണ്ടർ മാത്യു, രാഹുൽ മുണ്ടക്കൽ, മിനി ജിജി എന്നിവർ പ്രസംഗിച്ചു.