പത്തനംതിട്ട : മലയാലപ്പുഴ ഗോപാലകൃഷ്ണൻ മാതൃകയായ നേതാവായിരുന്നുവെന്ന് ആന്റോ ആന്റണി എം.പി . വിവിധ മേഖലകളിൽ ആത്മാർത്ഥതയോടെ ജനസേവനം നടത്തി എല്ലാവര്‍ക്കും മാര്‍ഗ്ഗദര്‍ശിയായി. കോൺഗ്രസ് നേതാവായിരുന്ന മലയാലപ്പുഴ ഗോപാലകൃഷ്ണന്റെ പതിനഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴ അമ്പലം ജംഗ്ഷനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തമാക്കുന്നതിൽ ത്യാഗപൂർണ്ണമായ പ്രവർത്തനമാണ് മലയാലപ്പുഴ ഗോപാലകൃഷ്ണൻ നടത്തിയതെന്ന് ആന്റോ ആന്റണി പറഞ്ഞു. അദ്ദേഹത്തിന്റെ സ്മരണ ജനഹൃദയങ്ങളിൽ എന്നും നിലനില്ക്കുമെന്നും എം.പി പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി ഭാരവാഹികളായ റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ്, എസ്.വി പ്രസന്നകുമാർ, എലിസബത്ത് അബു, ഡി.സി.സി അംഗങ്ങളായ യോഹന്നാൻ ശങ്കരത്തിൽ, ജയിംസ് കീക്കരിക്കാട്ട്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ വി.സി ഗോപിനാഥപിള്ള, എം.സി ഗോപാലകൃഷ്ണപിള്ള, സണ്ണി കണ്ണംമണ്ണിൽ, പ്രമോദ് താന്നിമൂട്ടിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആശാകുമാരി, ബിന്ദു ജോർജ്ജ്,മണ്ഡലം ഭാരവാഹികളായ മീരാൻ വടക്കുപുറം, കെ.ജി ബാലകൃഷ്ണ പിള്ള, അനിൽ മോളുത്തറ, ഗോപാലകൃഷ്ണൻ നായർ, ജയിംസ് പരുത്തിയാനി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാഹുൽ മുണ്ടക്കൽ, ബെന്നി ഈട്ടിമൂട്ടിൽ, സുരേഷ് മുക്കുഴി എന്നിവർ പ്രസംഗിച്ചു.