ഉത്തര്‍പ്രദേശില്‍ സിക വൈറസ്​ ബാധ റിപ്പോര്‍ട്ട്​ ​ചെയ്​തതായി ആരോഗ്യവിദഗ്​ധര്‍

For full experience, Download our mobile application:
Get it on Google Play

കാണ്‍പൂര്‍ : ഉത്തര്‍പ്രദേശില്‍ സിക വൈറസ്​ ബാധ റിപ്പോര്‍ട്ട്​ ​െചയ്​തതായി ആരോഗ്യവിദഗ്​ധര്‍. കാണ്‍പൂരിലാണ്​ രോഗബാധ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇന്ത്യന്‍ എയര്‍ഫോഴ്​സിലെ വാറന്‍റ്​ ഓഫിസര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. കഴ​ിഞ്ഞദിവസങ്ങളില്‍ ഐ.എ.എഫ്​ ഉദ്യോഗസ്​ഥന്​ കടുത്ത പനിയുണ്ടായിരുന്നുവെന്നും തുടര്‍ന്ന്​ എയര്‍ ഫോഴ്​സ്​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ചീഫ്​ മെഡിക്കല്‍ ​ഓഫിസര്‍ നേപാല്‍ സിങ്​ പറഞ്ഞു. ​

പനിയെ കൂടാതെ മറ്റു ലക്ഷണങ്ങള​​ും ശ്രദ്ധയില്‍പ്പെട്ടതോടെ രോഗിയുടെ സാമ്പിളുകള്‍ ശേഖരിക്കുകയും ​പുണെ വൈറോളജി ഇന്‍സ്​റ്റിറ്റ്യൂട്ടില്‍ പരിശോധനക്ക്​ അയക്കുകയുമായിരുന്നു. ശനിയാഴ്​ച സിക പോസിറ്റീവാണെന്ന പരിശോധന ഫലം വന്നു. രോഗിയുമായി സമ്പര്‍ക്കമുള്ളതും രോഗലക്ഷണങ്ങളുള്ളവരുമായ 24 പേരുടെ സാമ്പിളുകള്‍ ശേഖരിച്ച്‌​ പരിശോധനക്ക്​ അയച്ചതായി നേപാല്‍ സിങ്​ പറഞ്ഞു. സാഹചര്യം വിലയിരുത്താന്‍ ആരോഗ്യവിദഗ്​ധര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും സിങ്​ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...

അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു

0
ലഖ്നൗ: അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ്...