കാണാതായ മധ്യ വയസ്കന്‍റെ അസ്ഥികൂടം വനാതിര്‍ത്തിയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പത്തനാപുരത്ത് കാണാതായ മധ്യ വയസ്കന്‍റെ അസ്ഥികൂടം വനാതിര്‍ത്തിയില്‍ കണ്ടെത്തി. പുന്നല സ്വദേശി പ്രകാശിന്‍റെ അസ്ഥികൂടമാണ് കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പാമ്പിരി കോണത്ത് പ്രണവ്‌ നിവാസില്‍ പ്രകാശിനെ ഒരു മാസമായി കാണാതായിരുന്നു. 51 വയസുകാരനായ ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കുടുംബവുമായി പിണങ്ങി കഴിയുകയായിരുന്നു.

കന്നുകാലികളെ മേയ്ക്കാന്‍ പോയവരാണു അസ്ഥികൂടം ആദ്യം കണ്ടത്‌. വനത്തോട് ചേര്‍ന്നുള്ള ആഞ്ഞിലി തോട്ടത്തില്‍ അസ്ഥികൂടം, ഷര്‍ട്ട്, കൈലി, സ്കൂട്ടറിന്‍റെ താക്കോല്‍, മരത്തില്‍ കെട്ടിയ കയര്‍ എന്നിവ കണ്ടെത്തി. പുന്നല ഫോറസ്റ്റ് ഉദ്യോഗസ്ഥരും പത്തനാപുരം പോലീസും ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി അസ്ഥികൂടം പരിശോധനക്കായി മാറ്റി. പരേതനായ വേലായുധന്‍റെയും കമലാക്ഷിയുടെയും മകനാണ് പ്രകാശ്. രേണുകയാണ് ഭാര്യ. പ്രണവ്‌, പ്രവീണ എന്നിവര്‍ മക്കളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...