കോന്നി : മലയാലപ്പുഴ ഗവ. എൽ .പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർവ്വഹിച്ചു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ്ജ് കെ ഷാജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ,ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുജാത അനിൽ ,രാഹുൽ വെട്ടൂർ , സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്. ബിജു, പ്രീജ. പി. നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷീലകുമാരി ചാങ്ങയിൽ, പഞ്ചായത്ത് അംഗങ്ങളായ എലിസബത്ത് രാജു, സുമാ രാജശേഖരൻ, രജനീഷ് ഇടമുറി, മഞ്‌ജേഷ് വടക്കിനേത്ത്, എൻ. വളർമതി, ഷീബാ രതീഷ്, കെ. ആശാ കുമാരി, ബിന്ദു ജോർജ്ജ്, വി.വി. സന്തോഷ് കുമാർ, കോന്നി എ.ഇ.ഒ ടി. എസ്. സന്തോഷ് കുമാർ, സി.ഡി.എസ് ചെയർപേഴ്‌സൻ എ .ജലജകുമാരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മലയാലപ്പുഴ മോഹനൻ, പി .എസ്. ഗോപാലകൃഷ്ണപിള്ള, ദിലീപ് കുമാർ , പത്മ ഗിരീഷ് ,സ്‌കൂൾ ഹെഡ്മിസ്ട്രസ് വി.എം. ഷൈനി , പി.ഡബ്ളുയു.ഡി എൻജിനിയർ വി.കെ. ജാസ്മിൻ എന്നിവർ പ്രസംഗിച്ചു.
1. 20 കോടി രൂപ ചെലവിലാണ് കെട്ടിട നിർമ്മാണം. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല. 246.36 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ മൂന്ന് ക്ലാസ് മുറികളും മീറ്റിംഗ് ഹാൾ, ലാബ്, ലൈബ്രറി, ടോയ്ലറ്റ്കൾ, ചുറ്റുമതിൽ, സംരക്ഷണഭിത്തി, പ്രവേശന കവാടം എന്നിവയാണ് പുതിയതായി നിർമ്മിക്കുന്നത്. കെട്ടിട നിർമ്മാണം കുറ്റമറ്റ രീതിയിൽ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.