ചെങ്ങന്നൂർ: പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്ര സർക്കാർ നടപടിയും ഖജനാവിൽ പണമില്ലാഞ്ഞിട്ടും സംസ്ഥാന സർക്കാർ കാണിക്കുന്ന ധൂർത്തും ഒരേ പോലെ ഗൗരവമേറിയതാണെന്ന് ഐഎൻടിയുസി ദേശീയ നിർവാഹക സമിതിയംഗം മലയാലപ്പുഴ ജ്യോതിഷ്കുമാർ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് അഡ്വ: ജോർജ് തോമസ് നയിക്കുന്ന പൗര വിചാരണ വാഹനജാഥയുടെ മൂന്നാം ദിവസത്തെ പര്യടന പരിപാടിയുടെ ഉദ്ഘാടനം പെരിങ്ങാല എസ് എൻ.ഡി.പി. ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അധികാരം ആസ്വദിക്കുകയും ആർഭാടത്തിൽ ആറാടുകയും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നില തുടർന്നാൽ കേരളം ശ്രീലങ്കയ്ക്ക് സമാനമാകും എന്നും ജ്യോതിഷ് കുമാർ പറഞ്ഞു. കെ. കരുണാകരൻ മുഖ്യ മന്ത്രിയായിരുന്നപ്പോൾ ക്ലിഫ് ഹൗസിൽ പണിത നീന്തൽ കുളം അദ്ദേഹത്തിന്റെ ചികിത്സയുടെ ഭാഗമായിരുന്നെങ്കിൽ ആറര വർഷത്തിനിടയിൽ 31 ലക്ഷം മുടക്കി പിണറായി അത് നവീകരിച്ചു. പട്ടിയെ വളർത്താത്ത നായനാർ നായ്ക്ക് കുളിക്കാൻ താൻ അത് ഉപയോഗിക്കും എന്നാണ് പിന്നീട് മുഖ്യ മന്ത്രി പദവിയിലെത്തിയപ്പോൾ പറഞ്ഞത്.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.കെ. സജി കുമാർ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ അഡ്വ: ജോർജ് തോമസ്, സ്വാഗതസംഘം ചെയർമാൻ പി.വി. ജോൺ , കൺവീനർ കെ.ദേവദാസ് , പ്രവീൺ എൻ. പ്രഭ, സിജി ഗോപാലകൃഷ്ണൻ, പി.വി.ഗോപിനാഥൻ, തോമസ് എബ്രഹാം,എം.പി. ബിന്ദു, നരേന്ദ്രനാഥ്, കെ.സി. കൃഷ്ണൻകുട്ടി, സി ബീസ് സജി, വരുൺമട്ടയ്ക്കൽ, ഗോപു പുത്തൻ മഠത്തിൽ, കെ. ലെജുകുമാർ , ഹരി അമ്പീഴേത്ത് ,വി.കെ. ശോഭ ,സീമ ശ്രീകുമാർ , ശ്രീലത ഓമനക്കുട്ടൻ, ലിജോ ജോസ് , ശ്രീകുമാർ പുന്തല, ശ്രീകുമാർ കോയിപ്പുറം,മധു കരീലത്തറ, കെ.പി.ശശിധരൻ , എൻ.സി. രജ്ഞിത്, രാഹുൽ കൊഴുവല്ലൂർ,മുരളീധരൻ ,പി.സി. തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.