Sunday, May 11, 2025 3:57 pm

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ കളക്ടർ അരുൺ കെ വിജയന് മുഖ്യപങ്കെന്ന് മലയാലപ്പുഴ മോഹനൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ കളക്ടർ അരുൺ കെ വിജയന് മുഖ്യപങ്കെന്ന് സിപിഎം നേതാവും നവീൻ ബാബുവിന്റെ ബന്ധുവുമായ മലയാലപ്പുഴ മോഹനൻ. പത്തനംതിട്ട കളക്ടർ ആവശ്യപ്പെട്ടിട്ടും കണ്ണൂർ കളക്ടർ എഡിഎമ്മിൻ്റെ വിടുതൽ വൈകിച്ചു. വെള്ളിയാഴ്ച നവീൻ ബാബു നാട്ടിലേക്ക് വരാൻ തീരുമാനിച്ചിരുന്നു. അവസാന നിമിഷം മാറ്റേണ്ടി വന്നുവെന്നും മോഹനൻ കുറ്റപ്പെടുത്തി. അതിനിടെ എഡിഎമ്മിൻ്റെ മരണത്തിൽ തുടരന്വേഷണ ചുമതല ഏറ്റെടുത്ത ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീത കണ്ണൂർ കളക്ട്രേറ്റിലെത്തി കളക്ടർ അരുൺ കെ വിജയൻ്റെ മൊഴിയെടുത്തു.

താൻ വിരമിക്കുകയല്ല സ്ഥലംമാറ്റമാണെന്ന് വ്യക്തമാക്കി യാത്രയയപ്പ് യോഗം വേണ്ടെന്ന് എഡിഎം പറഞ്ഞതാണെന്ന് മലയാലപ്പുഴ മോഹനൻ പറഞ്ഞു. നിർബന്ധിച്ചാണ് പരിപാടി നടത്തിയത്. കണ്ണൂർ കളക്ടർക്കും എഡിഎമ്മിനും അസൗകര്യം ഇല്ലാതിരുന്നിട്ടും രാവിലെ നിശ്ചയിച്ച യാത്രയയപ്പ് പരിപാടി വൈകിട്ടേക്ക് മാറ്റി. അതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. അവധി പോലും നൽകാതെ എഡിഎമ്മിനോ കളക്ടർക്ക് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. പി.പി ദിവ്യയോട് മാനുഷിക പരിഗണന വെച്ച് കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് മൃദുസമീപനം ഉണ്ടാവാം. പ്രശാന്തൻ്റെ പെട്രോൾ പമ്പിന്റെ ബിനാമി ബന്ധം സംബന്ധിച്ച ആരോപണം അടക്കം അന്വേഷണത്തിൽ പുറത്തുവരുമെന്നും മോഹനൻ വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉയർന്ന താപനില മുന്നറിയിപ്പ് ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ...

പുറമറ്റം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
പത്തനംതിട്ട  : പുറമറ്റം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ജിഎസ്ടി അസിസ്റ്റന്റ്,...

തിരുവനന്തപുരത്ത് മരം വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് മരം വീണ് രണ്ടാം ക്ലാസുകാരി മരിച്ചു. നാവായിക്കുളം...

എം.ജി കണ്ണന്റെ വിയോഗത്തില്‍ വി.ഡി സതീശന്‍ അനുശോചിച്ചു

0
പത്തനംതിട്ട : ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്റെ വിയോഗത്തില്‍ പ്രതിപക്ഷ...