നോ പാര്‍ക്കിങില്‍ കാര്‍ ; ഫോണില്‍ ഫോട്ടോയെടുത്ത് മന്ത്രി ; അരമണിക്കൂറിനുള്ളില്‍ പിഴ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നിയമലംഘനങ്ങള്‍ക്ക് ജനങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ മുന്നിലെ നോ പാര്‍ക്കിങ് സ്ഥലത്ത് കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടത്. ഉടന്‍ മൊബൈലില്‍ ഫോട്ടോ എടുത്ത് മന്ത്രി തന്നെ അപ്‌ലോഡ് ചെയ്തു. അരമണിക്കൂറില്‍ വാഹന ഉടമയ്ക്ക് പിഴയടയ്ക്കാന്‍ സന്ദേശവും പോയി. കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിനടുത്തായിരുന്നു ആപ്പിന്റെ തുടക്കം. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും തടയുന്നതിന് വേണ്ടി മോട്ടോര്‍ വാഹന വകുപ്പ് പൊതുജനങ്ങള്‍ക്കായി തയ്യാറാക്കിയതാണ് ‘സിറ്റിസണ്‍ സെന്റിനല്‍’ ആപ്പ്. ഗൂഗില്‍ പ്ലേ സ്റ്റോറില്‍ നിന്ന് നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററിന്റെ എം പരിവാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഗതാഗത നിയമലംഘനങ്ങള്‍ ഏതൊരു വ്യക്തിക്കും മൊബൈല്‍ ഫോണില്‍ പകര്‍ത്തി സിറ്റിസണ്‍ സെന്റിനല്‍ ആപ്പിലൂടെ നേരിട്ട് വാഹന്‍ സൈറ്റിലൂടെ അപ് ലോഡ് ചെയ്യാം. നിയമം തെറ്റിച്ച് വാഹനത്തിന്റെ നമ്പറും ഇതിലുണ്ടാകണം. മോട്ടോര്‍ വാഹന വകുപ്പ്് ഇത് പരിശോധിച്ച് ബന്ധപ്പെട്ട വ്യക്തിക്ക് പിഴ ചുമത്തുന്നതിന് ഇ -ചലാന്‍ തയ്യാറാക്കി അയക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...