Sunday, May 4, 2025 11:24 am

കച്ചവടപങ്കാളിയെ മര്‍ദ്ദിച്ച് അവശനാക്കി ; പ്രതികളെ അറസ്റ്റ് ചെയ്ത് മലയാലപ്പുഴ പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ടാപ്പിങിനായി ഒരുമിച്ച് പാട്ടത്തിനെടുത്ത റബ്ബര്‍ തോട്ടത്തിലെ ഒട്ടുകറ വിറ്റുകിട്ടിയ തുകയുടെ പങ്കുചോദിച്ചതിന്റെ പേരില്‍ കച്ചവടപങ്കാളിയെ മര്‍ദ്ദിച്ച് അവശനാക്കിയ പ്രതികള്‍ പിടിയിലായി. ഒന്നാം പ്രതി കന്യാകുമാരി വിളവന്‍കോട് ഇടക്കോട് ചെറുവല്ലൂര്‍ ദേവികോട് മച്ചക്കോണം പേഴുവിള ദേവി ക്ഷേത്രത്തിന് സമീപം ഡോര്‍ നമ്പര്‍ 5/16 ല്‍ വി അജിത് കുമാര്‍ (43), രണ്ടാം പ്രതി കൊല്ലം കുളത്തൂപ്പുഴ ചോഴിയക്കോട് ബീഡിക്കുന്ന് ചരുവിള പുത്തന്‍ വീട്ടില്‍ ജി കുഞ്ഞാപ്പി (59) എന്നിവരെയാണ് മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. അജിത് കുമാറിനെ തമിഴ്‌നാട് കന്യാകുമാരി കണ്ണമാംമൂട് നിന്ന് ഇന്ന് പുലര്‍ച്ചെയും കുഞ്ഞാപ്പിയെ കൊല്ലം കുളത്തൂപ്പുഴ അരിപ്പയില്‍ നിന്ന് ഇന്നലെ വൈകിട്ട് 7 നുമാണ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് കന്യാകുമാരി മേലെ മച്ചക്കോണം തുടലിക്കാലവീട്ടില്‍ എസ് മണിക്കാണ് പ്രതികളില്‍ നിന്നും കഠിന ദേഹോപദ്രവം ഏറ്റത്.

ഇയാളും ഒന്നാം പ്രതിയും ചേര്‍ന്ന് മലയാലപ്പുഴ ചെങ്ങറയില്‍ റബ്ബര്‍ തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിങ് നടത്തിവരികയായിരുന്നു. ഒട്ടുകറ വില്‍ക്കുന്നതിന്റെ ആദായം ഇരുകൂട്ടരും പങ്കിട്ടെടുക്കുന്നതാണ് പതിവ്. ഇത് മുടങ്ങിയപ്പോള്‍ നല്‍കാത്തതിന്റെ കാരണം ചോദിച്ചതിലുള്ള വിരോധത്താല്‍ മാര്‍ച്ച് എട്ടിനു രാത്രി ഇയാള്‍ താമസിക്കുന്ന വീട്ടില്‍ ഉറങ്ങിക്കിടക്കവേ അതിക്രമിച്ചകയറി പ്രതികള്‍ ആക്രമിക്കുകയായിരുന്നു. മലയാലപ്പുഴ പുതുക്കുളം ചെങ്ങറ പോസ്റ്റ് ഓഫീസിന് സമീപം മണി താമസിക്കുന്ന വീട്ടില്‍ വെച്ചാണ് കയ്യില്‍ കരുതിയ വീട് പൂട്ടുന്ന താഴുപയോഗിച്ച് പ്രതികള്‍ മര്‍ദ്ദിച്ചത്. മാര്‍ച്ച് 26 നാണ് മണി മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എസ് സി പി ഒ അജിത് പ്രസാദ് മൊഴി രേഖപ്പെടുത്തി. എ എസ് ഐ വാസുദേവക്കുറുപ്പ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. എസ് ഐ വി എസ് കിരണ്‍ കേസിന്റെ അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാളവിദഗ്ധര്‍, പോലീസ് ഫോട്ടോഗ്രാഫര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി ശാസ്ത്രീയതെളിവുകള്‍ ശേഖരിച്ചിരുന്നു. ആക്രമിക്കാന്‍ ഉപയോഗിച്ച താഴും, രക്തം പുരണ്ട തലയണയും പോലീസ് സ്ഥലത്തുനിന്നും കണ്ടെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കവിയൂർ മഹാദേവക്ഷേത്രത്തിൽ ഇടിഞ്ഞുവീണ മതിൽക്കെട്ട് പുനർനിർമിക്കാത്ത ദേവസ്വം ബോർഡ് നടപടിക്കെതിരേ ഭക്തജനപ്രതിഷേധം

0
കവിയൂർ : മഹാദേവക്ഷേത്രത്തിൽ ഇടിഞ്ഞുവീണ മതിൽക്കെട്ട് പുനർനിർമിക്കാത്ത ദേവസ്വം ബോർഡ്...

വൈദ്യുതി നിലച്ചാൽ പരുവ മേഖലയിൽ മൊബൈൽ കവറേജ് ലഭ്യമല്ല ; വലഞ്ഞ് ജനങ്ങള്‍

0
വെച്ചൂച്ചിറ : വൈദ്യുതി നിലച്ചാൽ പരുവ മേഖലയിൽ മൊബൈൽ കവറേജ്...

വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവും പിടികൂടി

0
കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവും പിടികൂടി. ഇല്ലത്തുതാഴെയിലെ...