കോന്നി : മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം മാർച്ച് 5-ന് നടക്കും. പൊങ്കാല കൂപ്പൺ വിതരണം തിരുവിതാക്കുർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു ഉദ്ഘാടനം ചെയ്തു .ക്ഷേത്ര ഉപദേശക സമതി വൈസ് പ്രസിഡന്റ് മധുമല ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.
ക്ഷേത്രത്തിൽ മുടങ്ങി കിടക്കുന്ന വികസന പ്രവർത്തന്നങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് അറിയിച്ചു. ക്ഷേത്ര വികസന കാര്യത്തിൽ ദേവസ്വം ബോർഡിന്റെ പ്രഥമ പരിഗണന മലയാലപ്പുഴ ദേവീക്ഷേത്രത്തിനാണെന്ന് പ്രസിഡന്റ് പറഞ്ഞു. ക്ഷേത്രം അഡ്മിനിസ്റ്റേറ്റീവ് ആഫിസർ കെ എസ് ഗോപിനാഥപിള്ള , ക്ഷേത്ര ഉപദേശക സമതി അംഗങ്ങളായ അജീ പി എസ് അമ്പാടിയിൽ, പ്രമോദ് താന്നിമുട്ടിൽ, ബിജു കോഴിക്കുന്നത്ത്, ശശിധരൻ നായർ പറയരുകിൽ, അനിൽ എസ് ഇളംപ്ലാക്കൽ, അഭിലാഷ് പി ബി നക്കര വെള്ളാവൂർ, അനിൽ കിച്ചാമണി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി വി ആർ ജയചന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഡി ശിവദാസ് നന്ദിയും പറഞ്ഞു.