പത്തനംതിട്ട : മലയാലപ്പുഴ ക്ഷേത്രത്തിന് സമീപം പൂജാ സാമഗ്രികൾ വിൽക്കുന്ന കട കത്തി നശിച്ചു. മലയാലപ്പുഴ സ്വദേശി പ്രവീണിന്റെ കടയ്ക്കാണ് തീ പിടിച്ചത്. കട അടച്ച ശേഷമായിരുന്നത് കൊണ്ട് ആളപായമില്ല. സംഭവസ്ഥലത്തെത്തിയ ഫയർ ഫോഴ്സ് തീ അണച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.
https://www.facebook.com/mediapta/videos/572840726945947/