ജയ്പുര്‍ : മലയാളി ബൈക്ക് റേസിങ് താരം മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരണം. മൂന്ന് വര്‍ഷം മുന്നേയുള്ള സ്വഭാവിക മരണമാണ് ഇപ്പോള്‍ കൊലപാതകമെന്ന് തെളിഞ്ഞിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയും ബെംഗളൂരു ആര്‍ ടി നഗറിലെ താമസക്കാരനുമായിരുന്ന അസ്ബഖ് മോന്റെ മരണമാണ് പോലീസ് അന്വേഷണത്തില്‍ കൊലപാതകമെന്ന് കണ്ടെത്തിയിരിക്കുന്നത്.
അസ്ബഖിന്റെ ഭാര്യ സുമേറ പര്‍വേസും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് രാജസ്ഥാന്‍ പോലീസിന്റെ കണ്ടെത്തല്‍. കേസില്‍ അസ്ബഖിന്റെ രണ്ട് സുഹൃത്തുക്കളെ ബംഗളൂരുവില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.