കൂര്‍ക്കം വലിയ്ക്കുന്നവരാണോ നിങ്ങള്‍ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

For full experience, Download our mobile application:
Get it on Google Play

കൂര്‍ക്കം വലി പലരും നേരിടുന്ന വലിയ പ്രശ്നമാണ്. കൂര്‍ക്കംവലിയ്ക്കുന്നവര്‍ സുഖമായി ഉറങ്ങും. എന്നാല്‍ ഒപ്പം ഒരേ മുറിയില്‍ കഴിയുന്നവരുടെ ഉറക്കവും കെടുത്തും. കൂര്‍ക്കം വലിയ്ക്ക് പല കാരണങ്ങളാണ് പറയപ്പെടുന്നത്‌. ഉറക്കത്തില്‍ ശ്വസനപ്രക്രിയ നടക്കുമ്പോള്‍ എന്തെങ്കിലും തടസങ്ങളുണ്ടായാലാണ് മുഖ്യമായും അത് കൂര്‍ക്കം വലിയുടെ സ്വഭാവം കാണിക്കുക. സുഖകരമല്ലാത്ത ഉറക്കത്തിന്‍റെ ലക്ഷണം തന്നെയാണ് കൂര്‍ക്കം വലി. സൈനസ് പ്രശ്നങ്ങള്‍, പ്രായം, ശരീര ഭാരം, ആരോഗ്യ സ്ഥിതി എന്നിവയെല്ലാം കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. എന്നാല്‍ കുര്‍ക്കംവലി മാറ്റിയെടുക്കാന്‍ സാധിക്കും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

വ്യായാമം ചെയ്യുന്നതില്‍ ഒട്ടും കുറവ് വരുത്തേണ്ട. ഇതു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കഴുത്തിലെ പേശികള്‍ക്ക് ആയാസം കിട്ടുംവിധം പതിവായി വ്യായാമം ചെയ്യുക. ഇത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും. ശരീര ഭാരം കുറയ്ക്കുന്നത് കൂര്‍ക്കംവലി നിയന്ത്രിക്കാന്‍ സഹായിക്കും. വണ്ണം കൂടുന്നത് പ്രത്യേകിച്ചും കഴുത്തിനു ചുറ്റും വണ്ണം വയ്ക്കുന്നത് ചിലപ്പോള്‍ കൂര്‍ക്കംവലിക്ക് കാരണമാകും. അതിനാല്‍ ശരീര ഭാരം കുറയ്ക്കാന്‍ ശ്രമിക്കുക.

രാത്രി ഭക്ഷണം ഏറെ പ്രധാനമാണ്. അത് കഴിയ്ക്കുന്ന സമയവും എത്രമാത്രം കഴിയ്ക്കുന്നുവെന്നതും പ്രധാനമാണ്. രാത്രിയില്‍ ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് ആഹാരം കഴിക്കണം. ഹെവി ഫുഡ്‌ കഴിച്ച ശേഷം ഉറങ്ങുമ്പോള്‍ ചിലപ്പോള്‍ കൂര്‍ക്കംവലി ഉണ്ടാകാം.ഉറങ്ങുന്നതിനു മുന്‍പ് അമിതമായി മദ്യപിക്കുന്നത് കൂര്‍ക്കംവലിക്കു കാരണമാകുന്നുണ്ട്. മദ്യം തൊണ്ടയിലെ മസിലുകളെ അയയ്ക്കുകയും ഉറക്കം കൂട്ടുകയും ചെയ്യും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...