Monday, May 6, 2024 10:54 am

അതിസമ്പന്ന പട്ടികയിലെ മലയാളി തിളക്കം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയിലെ അതിസമ്പന്നരായ സ്ത്രീകളുടെ പട്ടികയില്‍ മലയാളി തിളക്കം.  2021 ഡിസംബർ 31 വരെയുള്ള മൊത്തം ആസ്തിയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

ഇതിൽ മലയാളി സാന്നിധ്യമായി മൂന്ന് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്.  വിദ്യ വിനോദ്, അലീഷാ മൂപ്പൻ, ഷീല കൊച്ചൗസേപ്പ് എന്നിവരാണ് 100 ഇന്ത്യൻ സമ്പന്ന വനിതകളുടെ പട്ടികയിൽ ഇടം പിടിച്ചവർ. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റഡി വേൾഡ് എജ്യുക്കേഷൻ കമ്പനിയുടെ സ്ഥാപകയും സിഇഒയുമായ വിദ്യ വിനോദിന്റെ ആസ്തി 2,780 കോടിയാണ്.   ലിസ്റ്റിൽ ഇരുപത്തി ഒന്നാം സ്ഥാനത്താണ് വിദ്യ. വി-സ്റ്റാർ മാനേജിംഗ് ഡയറക്ടർ ഷീലാ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയ്ക്ക് 540 കോടിയുടെ ആസ്തിയുണ്ട്.   പട്ടികയിൽ അൻപതിനാലാമതാണ് ഷീലാ കൊച്ചൗസേപ്പ്. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഡെപ്യൂട്ടി എംഡി‍യാണ് അലീഷാ മൂപ്പൻ.  410 കോടിയാണ് അലിഷാ മൂപ്പന്റെ ആസ്തി. ലിസ്റ്റിൽ അറുപത്തി രണ്ടാം സ്ഥാനത്താണ് അലീഷ.

100 പേരുടെ പട്ടികയിൽ ഇടം നേടണമെങ്കിൽ മിനിമം 300 കോടി രൂപയെങ്കലും ആസ്തി ഉണ്ടായിരിക്കണം എന്നാണ് നിബന്ധന. നേരത്തെ ഇത് 100 കോടി ആയിരുന്നു . എന്നാൽ ആദ്യത്തെ 10 പേരുടെ ലിസ്റ്റിൽ കയറി പറ്റണമെങ്കിൽ 6620 കോടിയുടെ ആസ്തിയുണ്ടായിരിക്കണമെന്നും പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട് .കൂടുതലായും പങ്കെടുത്തവർ ഫാർമസ്യൂട്ടിക്കൽസ് , ഹെൽത്ത് കെയർ , എൻട്രികൾ , കൺസ്യുമർ ഗുഡ്സ് തുടങ്ങിയ മേഖലകളിലെ വ്യവസായികളായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തനിക്ക് മുന്നിൽ വാതിൽ തുറന്നാലും ഇനി ബി.ജെ.പിയിലേക്ക് മടങ്ങില്ലെന്ന് ഉദ്ധവ് താക്കറെ

0
മുംബൈ: തനിക്ക് മുന്നിൽ വാതിൽ തുറന്നാലും ബി.ജെ.പിയിലേക്കില്ലെന്ന് ശിവസേന ഉദ്ധവ് വിഭാഗം...

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം : നാലുപേര്‍ക്ക് പരിക്ക്

0
കൊച്ചി: സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ...

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും

0
ബംഗളൂരു: അടുത്ത കാലത്തായി സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നതെന്തിനെന്നുള്ള ചോദ്യത്തിന് രാഹുല്‍...

ജാർഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വസതിയിൽനിന്ന് ഇ.ഡി കള്ളപ്പണം പിടികൂടി

0
റാഞ്ചി: ജാർഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വസതിയിൽനിന്ന് കള്ളപ്പണം പിടികൂടിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്....