കണ്ണൂർ : ചെന്നൈയിൽ മലയാളി വീട്ടമ്മയും മകനും വിഷം കഴിച്ച് ആത്മഹഹത്യ ചെയ്തു. കണ്ണൂർ സ്വദേശികളും ചെന്നൈ അമ്പത്തൂർ രാമസ്വാമി റോഡിലെ താമസക്കാരുമായ ലത മകൻ തവജ് എന്നിവെരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ലതയെ അബോധാവസ്ഥയിൽ മകൻ കണ്ടെത്തിയത്. അയൽവാസികളെ വിവരമറിയിച്ച ശേഷം തവജും കുഴഞ്ഞു വീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അമ്പത്തൂർ പോലീസ് കേസെടുത്തു. ഭർത്താവുമായി അകന്ന് കഴിയുന്ന ഇവർക്ക് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോയി.
ചെന്നൈയിൽ മലയാളി വീട്ടമ്മയും മകനും ആത്മഹഹത്യ ചെയ്തു
RECENT NEWS
Advertisment