യുഎസിലുണ്ടായ കാറപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : യുഎസിലെ കനക്ടിക്കട്ടിലുണ്ടായ കാറപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകള്‍ക്കു പരുക്കേറ്റു. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ സെന്റ് ജോസഫ്‌സ് അഡോറേഷന്‍ പ്രൊവിന്‍സ് അംഗം കാസര്‍കോട് ബദിയടുക്ക സ്വദേശിനി സിസ്റ്റര്‍ അനില പുത്തന്‍തറ (40) ആണു മരിച്ചത്. കാറില്‍ ഒപ്പം ഉണ്ടായിരുന്ന സിസ്റ്റര്‍ ബ്രജിറ്റ് പുലക്കുടിയില്‍, സിസ്റ്റര്‍ ലയോണ്‍സ് മണിമല എന്നിവര്‍ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.

യുഎസിലെ സെന്റ് ജോസഫ്‌സ് ലിവില്‍ നഴ്‌സിങ് ഹോമില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു കന്യാസ്ത്രിമാര്‍. സിസ്റ്റര്‍ അനിലയും മറ്റുള്ളവരും ജോലി സ്ഥലത്തേക്കുള്ള യാത്രാമധ്യേ തിങ്കളാഴ്ച രാവിലെ (ഇന്ത്യന്‍ സമയം 9.30) ആണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ ശക്തമായ മഴയും മഞ്ഞും മൂലം റോഡില്‍ നിന്നു തെന്നി മാറി മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബദിയടുക്കയിലെ കുര്യാക്കോസ് ക്ലാരമ്മ ദമ്പതികളുടെ മകളാണ്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...