തിരുവനന്തപുരം : കർണാടയിലെ സൂറത്ത്കല്‍ എൻഐടിയിൽ മലയാളി വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു. ഹോസ്റ്റലില് താമസിച്ചുള്ള പഠനത്തിനും കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അനുമതിയില്ല. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർ ക്ലാസിൽ എത്താൻ തീരുമാനിച്ചാലും കേരളത്തില്നിന്നുള്ളവരെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് എൻഐടി സർക്കുലർ.
അമ്പതോളം മലയാളി വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ളവർക്ക് പ്രവേശനം നിഷേധിച്ചതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.