ബംഗളൂരു: ക്രിസ്ത്യന്‍ പള്ളി അടിച്ചു തകര്‍ത്ത കേസില്‍ ബെംഗളൂരുവില്‍ മലയാളി അറസ്റ്റില്‍. കേസില്‍ ബാനസവാടി സ്വദേശി ടോം മാത്യു ആണ് പിടിയിലായത്. കമ്മനഹള്ളി സെന്റ് പയസ് പള്ളിക്കു നേരെ പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ 4.30 -നാണ് കമ്മനഹള്ളി മെയിന്‍ റോഡിലെ പള്ളിയുടെ മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കടന്നത്. ബലിപീഠവും ഫര്‍ണീച്ചറുകളും പൂച്ചെടികളും തകര്‍ത്തു.
അന്വേഷണത്തിനിടെ മാത്യുവിന്റെ വീട് പോലീസ് കണ്ടെത്തി. മദ്യപിച്ച അവസ്ഥയിലായിരുന്നു ഇയാളെന്നും കുടുംബ പ്രശ്‌നങ്ങള്‍ മൂലം മാനസികമായി തകര്‍ന്നരിക്കുകയായിരുന്നു എന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഭീമശങ്കര്‍ എസ് ഗുലെദ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി മാനസിക വിഭ്രാന്തിയിലായിരുന്നു മാത്യു. അവന് വിദ്യാഭ്യാസം ഉണ്ടെങ്കിലും ജോലി ഇല്ലായിരുന്നു. മാനസിക പ്രശ്‌നങ്ങള്‍ മൂലമായിരുന്നു ജോലി നഷ്ടപ്പെട്ടതെന്നും അമ്മ പോലീസിനോട് പറഞ്ഞു. കേളത്തിലാണ് മാത്യുവിന്റെ കുടുംബം എങ്കിലും കഴിഞ്ഞ 30 വര്‍ഷമായി ബെംഗളൂരുവിലെ ബാനസവാടിയിലാണ് താമസിച്ചിരുന്നത്.