മംഗളൂരു: ദേശീയപാത 66-ൽ ബൈക്ക് ഡിവൈഡറിലിടിച്ചു മറിഞ്ഞ് മലയാളികളായ കോളേജ് വിദ്യാർത്ഥികൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2.50-ന് മംഗളൂരു എസ്.കെ.എസ്. ജങ്ഷനിലാണ് അപകടം. പിണറായി പാറപ്രം കീർത്തനയിൽ ടി.എം. സങ്കീർത്ത് (23), കയ്യൂർ പലോത്ത് കൈപ്പക്കുളത്തിൽ സി. ധനുർവേദ് (20) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം ആറാളിമൂട് പത്താംകല്ല് ഉപാസനയിൽ സിബി സാം കഴുത്തിനു പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലർച്ചെ ലോഹിത് നഗറിലെ താമസസ്ഥലത്തുനിന്ന് പമ്പുവെല്ലിൽ ചായകുടിക്കാൻ പോകുമ്പോഴായിരുന്നു അപകടം. മൂവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ സങ്കീർത്തിനെയും ധനുർവേദിനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണ്ണൂർ എകെജി ആശുപത്രി നഴ്സിങ് സൂപ്രണ്ട് ബിന്ദുവിന്റെയും ശ്രീജിത്തിന്റെയും മകനാണ് സങ്കീർത്ത്. മംഗളൂരു എജെ ഡെന്റൽ കോളേജ് വിദ്യാർത്ഥിയാണ്. സഹോദരൻ: ശ്രീകീർത്ത് (എൻജിനിയറിങ് വിദ്യാർഥി, കോയമ്പത്തൂർ). സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30-ന് പന്തക്കപ്പാറ പ്രശാന്തി ശ്മശാനത്തിൽ. കയ്യൂർ പലോത്ത് കെ. ബാബുവിന്റെയും രമയുടെയും മകനാണ് ധനുർവേദ്. മംഗളൂരു ശ്രീനിവാസ കോളേജ് ഹോസ്പിറ്റൽ മാനേജ്മെന്റ് വിദ്യാർഥിയാണ്. സഹോദരൻ: യഥുർനാഥ്. പലോത്ത് എകെജി മന്ദിരത്തിൽ പൊതുദർശനത്തിനുശേഷം പലോത്ത് ശ്മശാനത്തിൽ സംസ്‌കരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.