കേരള കോൺഗ്രസിന്റെ വാതിലുകൾ എന്നും തുറന്നുകിടക്കുകയാണെന്ന് ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരള കോൺഗ്രസിന്റെ വാതിലുകൾ എന്നും തുറന്നുകിടക്കുകയാണെന്ന് ജോസ് കെ മാണി. ആർക്കും കടന്നുവരാൻ സാധിക്കുന്ന വാതിലുകളാണ് കേരള കോൺഗ്രസിന്റേത്. കെ എം മാണിയുടെ ആറാം ചരമ വാർഷിക ദിനത്തിൽ കല്ലറയിൽ എത്തി പ്രാർത്ഥിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം. ഒരു കാലത്ത് കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണയിച്ച പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായിരുന്നു കേരള കോൺഗ്രസ് എം നേതാവും മുൻ മന്ത്രിയുമായ കെ എം മാണി. പ്രായോഗിക രാഷ്ട്രീയത്തിന്റെ മുഖം. ഒരു കാലത്ത് മുന്നണി രാഷ്ട്രീയത്തിന്റെ അവസാനവാക്ക്. രാഷ്ട്രീയ കരുനീക്കങ്ങളിൽ ചുക്കാൻ പിടിച്ച നേതാവ്. അങ്ങനെ കേരള രാഷ്ട്രീയത്തിൽ വിശേഷണങ്ങൾ ഏറെ. പാലായെ ചുറ്റിപ്പറ്റിയായിരുന്നു കെ എം മാണിയെന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതം. പാലാക്കാരുടെ മാണിയെന്നും മാണി സാറിന്റെ പാലാ എന്നും ആ ബന്ധം ലോകം അറിഞ്ഞു.

കെ എം മാണിയെന്ന നേതാവിന്റെ ശൂന്യത പാലായിൽ മാത്രമല്ല കേരള രാഷ്ട്രീയത്തിലും തീരാ നഷ്ടമാണ്. കേരള കോൺഗ്രസ് പിറവിയെടുക്കുമ്പോൾ ആ പാതയിൽ ആയിരുന്നില്ല കെ എം മാണി. പിന്നീട് കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് കേരള കോൺഗ്രസിലേക്ക്. അവിടുന്ന് അങ്ങോട്ട് കേരള കോൺഗ്രസിന്റെ വളർച്ചയിലും തളർച്ചയിലും ഒരു വശത്ത് കെ എം മാണിയുണ്ടായിരുന്നു. ബാർ കോഴ കേസിൽ പ്രതിപക്ഷം ക്രൂശിച്ചപ്പോഴും പാലക്കാർ കൈവിട്ടില്ല. കെ എം മാണിയുടെ കാലശേഷം കേരള കോൺഗ്രസിനെ പാലക്കാർ കൈവിട്ടു. കെഎം മാണിക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ പാലായിൽ വിജയിക്കാൻ കേരള കോൺഗ്രസിന് സാധിച്ചില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല....

എറണാകുളത്ത് നിന്നുള്ള വന്ദേഭാരതിന്റെ സീറ്റില്‍ ചത്ത അണലി ; കണ്ടത് യാത്രക്കാര്‍ ; അന്വേഷണം

0
കൊച്ചി: എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ ചത്ത അണലിയെ കണ്ടെത്തി....

വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കുകയുള്ളൂ ; അത് നേരത്തെയുള്ള നിലപാട് ; എം.വി...

0
തിരുവനന്തപുരം: വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുകയുള്ളുവെന്നും അത് നേരത്തെ മുതലുള്ള...

5,000ല്‍ അധികം പൈലറ്റുമാരില്‍ ലഹരി പരിശോധന ; വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ എയര്‍ ഇന്ത്യ

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാന അപകടത്തിന് പിന്നാലെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങി...