നിലമ്പൂർ : കൊവിഡ് ചികിത്സയിലായിരുന്ന നിലമ്പൂർ സ്വദേശി ദമാമിൽ മരിച്ചു. മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുദേവന്‍ (52) ആണ് ഞായറാഴ്ച മരിച്ചത്. കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ദമാമിലെ അൽമന ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം മൂർഛിച്ചതിനെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദമാമിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പന്ത്രണ്ട് വർഷമായി പ്രവാസിയാണ്. അച്ഛൻ: ദാമോദരൻ, അമ്മ: വിശാലാക്ഷി, ഭാര്യ: പ്രതിഭ. മകൾ: ആര്യ
നിലമ്പൂർ സ്വദേശി ദമാമിൽ കൊവിഡ് ബാധിച്ചു മരിച്ചു
RECENT NEWS
Advertisment