റിയാദ്: ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളി റിയാദില്‍ നിര്യാതനായി. പാലക്കാട് ആലത്തൂര്‍ ഇരട്ടകുളം കുന്നത്ത് പടി സ്വദേശി സക്കീര്‍ (52) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ സനദ് ആശുപത്രിയില്‍ മരിച്ചത്. അഞ്ച് വര്‍ഷമായി റിയാദില്‍ ഹൗസ് ഡ്രൈവറായിരുന്നു. മൃതദേഹം റിയാദില്‍ ഖബറടക്കും.
പിതാവ്: മൊയ്തീന്‍, മാതാവ്: ബിഫാത്തിമ, ഭാര്യ: റഷീദ, മക്കള്‍: ഷകീബ് ഹുസൈന്‍, റിഷാന, നാഷിഫ്. മരണാനന്തര നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കെ.എം.സി.സി പാലക്കാട് ജില്ല, പട്ടാമ്ബി മണ്ഡലം കമ്മിറ്റി ഭാരവാഹികളും ഫൈസല്‍ ആലത്തൂര്‍, മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍ എന്നിവരും രംഗത്തുണ്ട്.