ഭുവനേശ്വര്‍: ഒഡീഷയിൽ മലയാളി വൈദികന് പോലീസിന്റെ ക്രൂരമർദനം. ബെർഹാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. കൂടെയുണ്ടായിരുന്ന സഹ വൈദികനും മർദനമേറ്റിട്ടുണ്ട്. പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയവർക്ക് നേരെയും മർദനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 22നായിരുന്നു സംഭവം നടന്നത്. പള്ളിയുടെ സ്വത്തുക്കൾ പോലീസ് നശിപ്പിച്ചതായും ആരോപണമുണ്ട്. പള്ളിക്ക് സമീപമുള്ള ഗ്രാമത്തിൽ നടന്ന റെയ്ഡിൽ കഞ്ചാവ് പിടികൂടിയതിനെ തുടർന്നു നടത്തിയ തുടർ പരിശോധനയ്ക്കിടയാണ് പോലീസ് പള്ളിയിലെത്തിയത്. പള്ളിയിലുണ്ടായിരുന്ന ആളുകളെ പരിശോധിക്കാനും മർദിക്കാനും തുടങ്ങിയപ്പോൾ തടയാനെത്തിയപ്പോഴാണ് ഇടവക വികാരി ഫാ.ജോഷി ജോർജിനെയും സഹവൈദികനെയും പോലീസ് സംഘം മര്‍ദിച്ചത്.
ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ വന്നവരാണ് നിങ്ങളെന്നും പോലീസുകാര്‍ പറഞ്ഞു. തെറിവിളിയും നടത്തി. തുടർന്ന് ഇടവക വികാരിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. തോളെല്ലിനും കൈക്കും പൊട്ടലുണ്ടായതിനെ തുടർന്ന് ഫാ.ജോഷി ജോർജിനെ ബഹരാംപുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മദിനത്തിലായിരുന്നു പോലീസിന്റെ നരനായാട്ട്. മധ്യപ്രദേശിലെ ജബൽപൂരിൽ വിഎച്ച്പി ബജ്‌രംഗ്ദൾ പ്രവർത്തകർ രണ്ട് വൈദികരെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഒഡീഷയിലെ ആക്രമണവും പുറത്തറിയുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.