ബെംഗളൂരു : മൈസൂരിലെ ശ്രീരാംപുരിയില്‍ ഡോക്‌ടേഴ്‌സ് ഓഫ് അവര്‍ ലേഡി ഓഫ് മേഴ്‌സി സഭയുടെ കീഴില്‍ കഴിഞ്ഞിരുന്ന മലയാളി സിസ്റ്റര്‍ എല്‍സിനയ്ക്ക് പീഡനം നേരിടേണ്ടി വന്നത്. മഠത്തിലെ തെറ്റുകള്‍ ചൂണ്ടികാട്ടിയതിനു അവര്‍ സിസ്റ്ററിനെ മാനസികാശുപത്രിയലാക്കി. തിരികെ മഠത്തിലേക്ക് മപാകാന്‍ സാധിക്കാതെ മൈസൂരില്‍ ബന്ധു വീട്ടില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് സിസ്റ്റര്‍. മഠത്തില്‍ നടക്കുന്ന അന്യായങ്ങളെക്കുറിച്ച് സിസ്റ്റര്‍ എല്‍സിന കഴിഞ്ഞ മാസം കര്‍ണാടക വനിതാ ശിശുക്ഷേമ വകുപ്പിന് കത്തെഴുതിയിരുന്നു. ഈ കത്ത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടിരുന്നു പിന്‍വലിക്കാതെ വന്നപ്പോള്‍ മഠത്തില്‍ നിന്നും പീഡനമുണ്ടായി. സംഭവത്തെ തുടര്‍ന്നു സിസ്റ്റര്‍ ബന്ധുക്കള്‍ക്ക് ജീവനില്‍ പേടിയുണ്ടെന്ന് അറിയിച്ച് വീഡിയോ അയച്ചുകൊടുത്തിരുന്നു.
പിന്നീട് മേയ് 31-ന് രാത്രി ഏഴുമണിയോടെ മഠത്തിനോടുചേര്‍ന്നുള്ള ചാപ്പലില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ രണ്ടുമൂന്നുപേര്‍ വലിച്ചിഴച്ച് പുറത്തേക്കുകൊണ്ടുപോയി കാലിന് അടിച്ച് വീഴ്ത്തി കൈയും കാലും കെട്ടി മയക്കുമരുന്ന് കുത്തിവെച്ച് വാഹനത്തില്‍ അടുത്തുള്ള മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സിസ്റ്റര്‍ എലസിന ആരോപിച്ചു. പിന്നീട് പിതാവും ബന്ധുക്കളും സ്ഥലത്തെത്തി രണ്ടുദിവസം മുമ്പ് പോലീസിന്റെ സഹായത്തോടെ മാനസികരോഗ ആശുപത്രിയില്‍നിന്ന് രക്ഷപ്പെടുത്തി. ആരോഗ്യപ്രശ്നങ്ങളുണ്ടായതിനാല്‍ മറ്റൊരാശുപത്രിയില്‍ പ്രവേശനം നേടി. പോലീസിന്റെ ഒപ്പം മഠത്തിലെത്തി വസ്ത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല. ഒടുവില്‍ പോലീസിന്റെ നിര്‍ദേശപ്രകാരം ബന്ധുവീട്ടില്‍ അഭയം തേടിയിരിക്കുന്നത്.