പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍ : 17 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നല്‍കി മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ ക്ഷീരസംഘം ജീവനക്കാരന്‍ അറസ്റ്റില്‍. വടമണ്‍ ഉഷമന്ദിരത്തില്‍ അഭിജിത്തിനെ (27) ആണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വിവാഹം കഴിക്കാമെന്നുള്ള വാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്മാറിയതിനെ തുടര്‍ന്ന്, പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്റെ സമയോചിതമായ ഇടപെടലിലാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. തുടര്‍ന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ ബന്ധുക്കളും മറ്റും വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് പിന്മാറുകയായിരുന്നു.

തുടര്‍ന്ന്, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളിലും പെണ്‍കുട്ടിയുടെ ആള്‍ത്താമസമില്ലാത്ത ബന്ധുവീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചിരുന്നതായി പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...