കന്യാകുമാരിയിൽ മലയാളി സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കന്യാകുമാരി : കോട്ടയം സ്വദേശികളായ രണ്ട് സഹോദരിമാരെ കന്യാകുമാരി കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. മീര, ആനി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. 15 വർഷത്തിലേറെയായി അമേരിക്കയിൽ താമസിച്ചിരുന്ന ഇവർ നാട്ടിൽ തിരിച്ചെത്തിയ ശേഷം കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും യാത്ര ചെയ്തു വരുന്നതിനിടയിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്. രാമേശ്വരത്ത് നിന്ന് ഇന്നലെ വൈകിട്ടാണ് ഇവർ കന്യാകുമാരിയിൽ എത്തിയത്. അവിടെ ഒരു ഹോട്ടലിൽ മുറിയെടുത്ത ഇവരെ പിന്നീട് കാണാതാവുകയായിരുന്നു. കുടുംബാംഗങ്ങൾ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകി.

ബന്ധുക്കളുടെ പരാതിയിൽ പോലീസ് നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് ഉച്ചയോടുകൂടിയാണ് കടലിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇവർ കടലിൽ ഇറങ്ങിയ സമയത്ത് അപകടത്തിൽപ്പെട്ടതാണോ അതോ മരണത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തിവരികയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...