ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി വിദ്യാർഥികൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി വിദ്യാർഥികൾ. ഹോസ്റ്റൽ കെട്ടിടം ശോചനീയാവസ്ഥയിൽ ആയിരുന്നു എന്നും നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനിടെ കെട്ടിടം തകർന്നുവീണതാകാം എന്ന് മലയാളി വിദ്യാർഥി പറയുന്നു. സംഭവം നടക്കുന്ന സമയത്ത് 40 ലധികം വിദ്യാർത്ഥികൾ ഉണ്ടായിരിക്കാം എന്നും സ്ഥലത്തിന് സമീപം താമസിക്കുന്ന മലയാളി വിദ്യാർഥികൾ പറഞ്ഞു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതന് സമീപമുള്ള ‘ഹോട്ടൽ ഡെയ്സ്’ എന്ന അഞ്ചു നില ബോയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നു വീണാണ് വൻ അപകടം ഉണ്ടായത്.

ഉച്ചക്ക് ഒന്നരയോടെയുണ്ടായ അപകടത്തിൽ വിദ്യാർഥികൾ അടക്കം മുപ്പതോളം പേർ ഹോസ്റ്റലിൽ ഉണ്ടായിരുന്നുവെന്നാണ് സൂചന. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 3 പേരെ എയിംസ് (AIIMS) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ ഇനി എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കൃത്യമായ വിവരം ലഭ്യമായിട്ടില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. സ്ഥലത്ത് രക്ഷാപ്രവർത്തനം കൃത്യമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി രേഖ ഗുപ്‌തയും അറിയിച്ചു. രക്ഷാ പ്രവർത്തനം ഊർജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രിമാരുടെ പ്രകടനം വിലയിരുത്താന്‍ മോദി

0
ന്യൂഡല്‍ഹി: സാമൂഹ്യ നീതിക്കും ജനക്ഷേമ അജണ്ടകള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് നരേന്ദ്ര...

സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ സി വേണുഗോപാൽ

0
തൃശൂർ: പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും പ്രകടിപ്പിച്ച് എ...

കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു ; ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിൻ്റെ പരസ്യ മർദനം

0
അഹമ്മദാബാദ് : ഗുജറാത്തിലെ ഭാവ്നഗറിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ...

പാളയം പ്രദീപിനെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നും എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് പ്രദീപാണെന്നും സജാദ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയിൽ പ്രതികരണവുമായി കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ്...