അ​ര്‍​മേ​നി​യ​യി​ല്‍ മ​ല​യാ​ളി​യെ ബ​ന്ദി​യാ​ക്കി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ടതായി പരാതി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: അ​ർ​മേ​നി​യ​യി​ൽ മ​ല​യാ​ളി​യെ ബ​ന്ദി​യാ​ക്കി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി വി​ഷ്ണു​വി​നെ (30)യാ​ണ് ബ​ന്ദി​യാ​ക്കി​യ​ത്. വി​ഷ്ണു​വി​നെ അ​ർ​മേ​നി​യ​ൻ സ്വ​ദേ​ശി​ക​ൾ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് വീ​ഡി​യോ കോ​ളി​ലൂ​ടെ കാ​ണി​ച്ചു​വെ​ന്നും തൊ​ഴി​ല്‍​സ്ഥ​ല​ത്തെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വി​ഷ്ണു​വി​ന്‍റെ മേ​ല്‍ കെ​ട്ടി​വ​ച്ചെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു.ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് കു​ടും​ബം മോ​ച​ന​ദ്ര​വ്യ​മാ​യി ഒ​ന്ന​ര​ല​ക്ഷം ന​ല്‍​കി. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30 യ്ക്ക് ​മു​ന്‍​പ് 2.5 ല​ക്ഷം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ വി​ഷ്ണു​വി​നെ വ​ധി​ക്കു​മെ​ന്നാ​ണ് ത​ട​വി​ലാ​ക്കി​യ​വ​രു​ടെ ഭീ​ഷ​ണി​യെ​ന്നും കു​ടും​ബം പ​റ​യു​ന്നു. മ​ക​നെ ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യ്ക്കും നീ​തി​വ​കു​പ്പ് മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​നും നോ​ര്‍​ക്ക​യ്ക്കും അ​മ്മ ഗീ​ത പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യാ​യ ഷാ​രൂ​ഖ് വ​ഴി​യാ​യി​രു​ന്നു വി​ഷ്ണു അ​ര്‍​മേ​നി​യ​യി​ലെ​ത്തി​യ​ത്. ആ​റ് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​യി​രു​ന്നു ഷാ​രൂ​ഖ് വി​സ​യ്ക്കാ​യി വി​ഷ്ണു​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 19നാ​ണ് വി​ഷ്ണു അ​ര്‍​മേ​നി​യ​യി​ലേ​ക്ക് പോ​യ​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...