മലയാറ്റൂർ പാറമട സ്‌ഫോടന കേസിൽ ക്വാറി ഉടമ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലയാറ്റൂർ : മലയാറ്റൂർ എറണാകുളം മലയാറ്റൂർ ഇല്ലിത്തോട്ടിലെ പാറമട സ്‌ഫോടന കേസിലെ ക്വാറി ഉടമ മലയാറ്റൂർ നിലീശ്വരം സ്വദേശി ബെന്നി പൂത്തൻ പിടിയിൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടയിൽ ആണിയാൾ പിടിയിലായത്. ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് ബെന്നിയെ പോലീസ് പിടികൂടിയത്. കാലടി സിഐയാണ് കേസ് അന്വേഷണം നടത്തുന്നത്. ഓഫീസുകളിലും ബന്ധുവീടുകളിലും അന്വേഷിച്ചിട്ടും ബെന്നിയെ കണ്ടുപിടിക്കാനായിരുന്നില്ല.

പാറമടയിൽ സ്‌ഫോടനമുണ്ടായി രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മാനേജരും ജീവനക്കാരനും അറസ്റ്റിലായിരുന്നു. പാറമട മാനേജർ രഞ്ജിത്ത്, സ്‌ഫോടക വസ്തുക്കൾ കൊണ്ടുപോകുന്ന അജേഷ് എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയോടെയാണ് മലയാറ്റൂർ ഇല്ലിത്തോട്ടിലെ പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ വൻ സ്‌ഫോടനം നടന്നത്. ഈ കെട്ടിടത്തിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ സ്‌ഫോടനത്തിൽ മരിച്ചു. തമിഴ്‌നാട് സേലം സ്വദേശി പെരിയണ്ണൻ ലക്ഷ്മണൻ, കർണാടക ചാമരാജ് നഗർ സ്വദേശി ഡി. നാഗ എന്നിവരാണ് മരിച്ചത്. പാറമടയിൽ ഉപയോഗിക്കാനായി കെട്ടിടത്തിൽ സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നു. വിജയ ക്വാറി വർക്ക്‌സ് എന്ന സ്ഥാപനമാണ് ക്വാറിയുടെ നടത്തിപ്പ്. സ്‌ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...