Tuesday, April 8, 2025 8:30 pm

മലയാറ്റൂര്‍ സ്‌ഫോടനo : ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത പാറമടകള്‍ക്കെതിരെ കര്‍ശന നടപടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട് പാറമടയ്ക്ക് സമീപം വെടിമരുന്നു സൂക്ഷിച്ചിരുന്ന കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ന്ന് രണ്ടു ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചതിനു പിന്നാലെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത പാറമടകള്‍ക്കെതിരെ കര്‍ശന നടപടിയുമായി എറണാകുളം റൂറല്‍ പോലീസ്. എറണാകുളം റൂറല്‍ ജില്ലയിലെ പാറമടകളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് ഡിവൈഎസ്പി മാര്‍ക്കും എസ്‌എച്ച്‌ഓ മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. നിലവില്‍ പ്രവര്‍ത്തിക്കുന്ന പാറമടകളുടെ ലൈസന്‍സ് പരിശോധിക്കും. ലൈസന്‍സില്‍ പറയുന്ന നിബന്ധനകളോടെയല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു.

പാറമടയില്‍ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ അനുവദനീയമായതിലും അധികമുണ്ടെങ്കില്‍ എക്‌സ്‌പ്ലൊസീവ് ആക്‌ട് പ്രകാരം നടപടി എടുക്കും. ഇവ സൂക്ഷിക്കുന്ന കെട്ടിടങ്ങളും പരിശോധനക്ക് വിധേയമാക്കും. ഇവയുടെ സുരക്ഷാ പരിശോധന നടത്തും. പ്രത്യേകം തയ്യാറാക്കിയ മഗസിനുകളില്‍ തന്നെ വേണം വെടിമരുന്ന് സൂക്ഷിക്കുവാന്‍. ഈ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് വൈദഗ്ദ്യമുള്ളവരെ മാത്രമേ ഇതിന് നിയോഗിക്കാവൂവെന്ന് എക്‌സ്‌പ്ലൊസീവ് ആക്ടില്‍ പറയുന്നുണ്ട് ഇത് ഉറപ്പുവരുത്തും. അളവിലുമധികം പാറ പൊട്ടിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. ജോലിക്കാരുടെ സുരക്ഷ ഉടമസ്ഥര്‍ ഉറപ്പു വരുത്തുകയും വേണമെന്നും എസ് പി കെ കാര്‍ത്തിക് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുളനട ഗ്രാമപഞ്ചായത്ത് പരിധിയിലെ ഞെട്ടൂരില്‍ അങ്കണവാടി കം ക്രഷ് വര്‍ക്കറെ നിയമിക്കുന്നു

0
പത്തനംതിട്ട : കുളനട ഗ്രാമപഞ്ചായത്ത് പരിധിയിലെ ഞെട്ടൂരില്‍ അങ്കണവാടി കം ക്രഷ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
പരിശീലന കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ്...

തുണിത്തരങ്ങള്‍ക്ക് സ്പെഷ്യല്‍ റിബേറ്റ് ; ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

0
പത്തനംതിട്ട : ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിഷു, ഈസ്റ്റര്‍ ഖാദി...

ഓമല്ലൂര്‍ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ക്രൈം മാപ്പിങ് പുസ്തകപ്രകാശനം നടത്തി

0
പത്തനംതിട്ട : ഓമല്ലൂര്‍ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ക്രൈം മാപ്പിങ് പുസ്തകപ്രകാശനം...