Saturday, July 5, 2025 5:08 pm

മ​ല​യാ​റ്റൂ​ര്‍ സ്ഫോ​ട​ന​o : മ​ജി​സ്റ്റീ​രി​യ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ജി​ല്ലാ ക​ള​ക്ടറിന്റെ ഉ​ത്ത​രവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മ​ല​യാ​റ്റൂ​ര്‍ സ്ഫോ​ട​ന​ത്തി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്ന് ര​ണ്ട് അന്യ സംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ മ​ജി​സ്റ്റീ​രി​യ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ജി​ല്ലാ ക​ള​ക്ടറിന്റെ ഉ​ത്ത​രവ്. അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് സ്ഫോ​ട​ന​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കും. ത​ഹ​സീ​ല്‍​ദാ​രു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ക്സ്പ്ളോ​സീ​വ്സ് ആ​ക്റ്റ് വ​കു​പ്പ് 9 പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണം നടക്കുക.

ഫോ​ര്‍​ട്ട് കൊ​ച്ചി സ​ബ് ക​ല​ക്ട​ര്‍ ഡോ.​ഹാ​രി​സ് റ​ഷീ​ദ് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ഇ​ല്ലി​ത്തോ​ട് വി​ജ​യ ക്വാ​റി​ക്ക് സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. അ​ന​ധി​കൃ​ത​മാ​യും മ​തി​യാ​യ സു​ര​ക്ഷ ഇ​ല്ലാ​തെ​യും കെ​ട്ടി​ട​ത്തി​ല്‍ സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ച്ച​തി​ല്‍ ക്വാ​റി ഉ​ട​മ​സ്ഥ​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

പു​ത്തേ​ന്‍ ദേ​വ​സി​ക്കു​ട്ടി മ​ക​ന്‍ ബെ​ന്നി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടം സ്ഥി​തി ചെ​യ്തി​രു​ന്ന​ത്. മ​ഴ​യെ​ത്തു​ട​ര്‍​ന്ന് താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ നി​ന്നു​ള്ള നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ക്വാ​റി​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ക്വാ​റി​ക്കാ​വ​ശ്യ​മാ​യ സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന മാ​ഗ​സി​ന്‍, മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ക​ണി​മം​ഗ​ല​ത്താ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ലൈ​സ​ന്‍​സോ​ടെ​യാ​ണ് ക്വാ​റി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തെ​ന്നും പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പോ​ലീ​സി​ല്‍ നി​ന്നും റി​പ്പോ​ര്‍​ട്ട് തേ​ടി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്...

0
കൊല്ലം: സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത...

തൃത്താലയിൽ സ്കൂൾ മേൽക്കൂര തകർന്നു വീണുണ്ടായ അപകടത്തിൽ തൊഴിലാളിക്ക് പരിക്ക്

0
പാലക്കാട് : പാലക്കാട് തൃത്താലയിൽ സ്കൂൾ മേൽക്കൂര തകർന്നു വീണുണ്ടായ അപകടത്തിൽ തൊഴിലാളിക്ക്...

അമര്‍നാഥിലേക്ക് തീര്‍ഥയാത്രക്ക് പുറപ്പെട്ടവര്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ച് അപകടം

0
ജമ്മു : ജമ്മു കശ്മീരിലെ രാമബന്‍ ജില്ലയിലെ ചന്ദേര്‍കോട്ടില്‍ അമര്‍നാഥിലേക്ക് തീര്‍ഥയാത്രക്ക്...

കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ എക്സ് പ്രസ്സ്

0
മനാമ: പ്രവാസി മലയാളികൾക്ക് ആശ്വാസമേകി കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ...