മലയാളികള്‍ ബുദ്ധിശാലികളും കഠിന പ്രയത്‌നം ചെയ്യുന്നവരുമാണ് , സംസ്ഥാനത്തിന്റെ വികസനം രാജ്യപുരോഗതിക്ക് മുതല്‍ക്കൂട്ടാകും ; മലയാളത്തില്‍ പ്രസംഗിച്ചും പ്രശംസിച്ചും മോദി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വന്ദേഭാരതിന് ഫ്ലാഗ് ഓഫ് ചെയ്ത് മലയാളത്തില്‍ പ്രസംഗമാരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ലവരായ മലയാളി സ്‌നേഹിതരേ നമസ്‌കാരം എന്നുതുടങ്ങിയാണ് മോദി പ്രസംഗം ആരംഭിച്ചത്. മലയാളികള്‍ ബുദ്ധിശാലികളും കഠിന പ്രയത്‌നം ചെയ്യുന്നവരുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തില്‍ പ്രശംസിച്ചു. സംസ്ഥാനത്തിന്റെ വികസനം രാജ്യപുരോഗതിക്ക് മുതല്‍ക്കൂട്ടാകുമെന്നും മോദി പറഞ്ഞു. കേരളത്തിന് ഇന്ന് ആദ്യ വന്ദേഭാരത് ലഭിച്ചെന്ന് പറഞ്ഞ മോദി, സംസ്ഥാനത്തെ നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചെന്ന് പ്രഖ്യാപിച്ചു. ഇന്ത്യ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ വികസന മാതൃകയാണെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യ കുതിപ്പ് തുടരുകയാണ്.

രാജ്യത്ത് കഴിവുള്ള യുവാക്കളുടെ എണ്ണം മറ്റ് രാജ്യങ്ങളെക്കാള്‍ മുന്നിലാണ്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയുടെ ശക്തി പ്രവാസികളാണ്. രാജ്യപുരോഗതിയുടെ നേട്ടം പ്രവാസികള്‍ക്കും പ്രയോജനം ചെയ്യും. അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഇന്ത്യയില്‍ മുന്‍ഗണന നല്‍കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ റെയില്‍വേ ഗതാഗതം വികസനം അതിവേഗം കുതിക്കുകയാണ്. ആധുനിക യാത്രാ സംവിധാനം ഒരുക്കുന്ന ഹബ്ബുകളായി റെയില്‍വേ മാറി. തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല, ശിവഗിരി, കോഴിക്കോട് സ്‌റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേക്ക് കുതിക്കുുകയാണ്. വന്ദേഭാരത് സംസ്ഥാനത്തിന്റെ വടക്കും തെക്കുമുള്ള ജനങ്ങളില്‍ ഐക്യം വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...