തിരുവനന്തപുരം: മാലിദ്വീപ് പ്രസിഡന്റ തെരഞ്ഞെടുപ്പിന് തിരുവനന്തപുരത്തെ കോണ്‍സുലേറ്റ് ഓഫീസ് പോളിംഗ് കേന്ദ്രമായി. ഇന്ത്യയിലുള്ള 417 മാലിക്കാര്‍ക്കും തിരുവനന്തപുരത്തെത്തി മാത്രമാണ് വോട്ട് ചെയ്യാന്‍ കഴിയുക. നിലവിലെ പ്രസിഡന്റ് ഇബ്രാഹീം മുഹമ്മദ് സ്വാലിഹിന്റേതുള്‍പ്പടെ ആകെ 7 പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ബാലറ്റ് വോട്ടിലൂടെയാണ് പ്രസിഡന്റിനെ കണ്ടെത്തുന്നത്.
മാലിദ്വീപിന് പുറത്ത് തിരുവനന്തപുരം, ക്വാലാലംപൂര്‍, കൊളംബോ, ലണ്ടന്‍, അബുദാബി എന്നിവിടങ്ങളിലും പോളിംഗ് സ്റ്റേഷനുകള്‍ തയാറാക്കി പൗരന്മാര്‍ക്ക് വോട്ടവകാശം ഉറപ്പു വരുത്തുന്നുണ്ട് മാലിദ്വീപ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാവിലെ 8.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പോളിംഗ്. രണ്ട് ലക്ഷത്തി എണ്‍പത്തി രണ്ടായിരത്തിലധികം വോട്ടര്‍മാരാണ് മാലിദ്വീപ് പ്രസിഡന്റ് തെരരഞ്ഞെടുപ്പില്‍ വിധിയെഴുതുന്നത്. പോളിങ് പൂര്‍ത്തിയാക്കി ഇന്ന് വൈകിട്ടോടെ തന്നെ പുതിയ പ്രസിഡന്റ് ആരെന്നറിയാം.