ശബരിമല – മാളികപ്പുറം ക്ഷേത്രത്തില്‍ ഗണപതി പ്രതിഷ്ഠ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല – മാളികപ്പുറം ക്ഷേത്രത്തില്‍ ഗണപതി പ്രതിഷ്ഠ നടന്നു. മാളികപ്പുറം ക്ഷേത്രത്തിന് സമീപത്താണ് ഗണപതിയെ പ്രതിഷ്ഠിച്ചത്. മാളികപ്പുറം ദേവിയുടെ വലതുഭാഗത്തായി തീര്‍ത്ത ചെറിയൊരു ശ്രീകോവിലിലായിരുന്നു ഇന്ന് 12.10 നും 12.20നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു  ഗണപതി ഭഗവാന്റെ  പ്രതിഷ്ഠ. ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിനു മുന്നിലെ നമസ്കാര മണ്ഡപത്തില്‍ വര്‍ഷങ്ങളായി വെച്ച്‌ പൂജ ചെയ്തിരുന്ന ഗണപതിയുടെ വിഗ്രഹമാണ് ദേവപ്രശ്ന വിധി പ്രകാരം മാളികപ്പുറത്ത് പ്രതിഷ്ഠിച്ചത്.

ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു പ്രതിഷ്ഠാ ചടങ്ങുകള്‍. പ്രതിഷ്ഠയ്ക്ക് ശേഷം വിഘ്നേശ്വരന് കലശാഭിഷേകവും പൂജയും നടത്തി. ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാര്യര്‍, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പ്രതിഷ്ഠാചടങ്ങില്‍ സംബന്ധിച്ചു.

ഇടവമാസ പൂജകള്‍ പൂത്തിയാക്കി ശബരിമല ക്ഷേത്രനട 19 ന് രാത്രി 8 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. ശബരിമല പ്രതിഷ്ഠാ വാര്‍ഷിക ദിന പൂജകള്‍ക്കായി ക്ഷേത്രനട ഈ മാസം 22 ന് വൈകിട്ട് വീണ്ടും തുറക്കും. 23 ന് പൂജകള്‍ നടത്തി രാത്രി നട അടയ്ക്കും. മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത് ജൂണ്‍ 14ന് വൈകുന്നേരമായിരിക്കും. 15 മുതല്‍ 19 വരെ ക്ഷേത്ര തിരുനട തുറന്നിരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...