കൊറ്റൻകുടി റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : സംസ്ഥാന സർക്കാർ ബഡ്ജറ്റ് വർക്കിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കീഴ്വായ്പൂര് കൊറ്റൻകുടി റോഡിന്റെ ഒന്നാം റീച്ചിന് രണ്ടര കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായതായി മാത്യു ടി തോമസ് എം.എൽ.എ അറിയിച്ചു.

ബി.എം ബി.സി ടാറിംഗ്, റോഡിനിരുവശവും ഒന്നേകാൽ മീറ്റർ വീതിയിൽ കോൺക്രീറ്റിംഗ്, റോഡ് സംരക്ഷണത്തിനായി ആവശ്യമുള്ള ഭാഗങ്ങളിലെല്ലാം പാർശ്വഭിത്തി നിർമ്മാണം, 900 മീറ്റർ നീളത്തിൽ ആധുനിക ഓവുചാൽ, 2600 ചതുരശ്ര മീറ്ററിൽ ഇന്റര്‍ ലോക്ക് , പുതിയ നാലു കുലുങ്കുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കീഴ്വായ്പൂര് കൊറ്റൻകുടി, ബാസ്റ്റോ റോഡ് എഴുമറ്റൂർ എന്നിവിടങ്ങളിൽ നിന്നും ജില്ലാ ആസ്ഥാനത്തേക്കുള്ള പ്രധാന ബൈപാസ് റോഡാണിത്. നിരവധി ആരാധനാലയങ്ങൾ, പരയ്ക്കത്താനം കോളേജ്, കിഴക്കേക്കര സ്‌കൂൾ എന്നിവിടങ്ങളിലേക്കുള്ള സുഗമമായ പാതയാണ് ഒരുങ്ങുന്നത്. നിർദിഷ്ട എരുമേലി വിമാനത്താവളത്തിലേക്ക് പടിഞ്ഞാറൻ മേഖലയിൽ നിന്നും ദൂരം കുറവിൽ എത്താനാകും. പൊതുമരാമത്ത് വിഭാഗം മല്ലപ്പള്ളി സബ് ഡിവിഷനാണ് നിർമ്മാണ ചുമതല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ട് സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

0
തിരുവനന്തപുരം: മഴയുമായി ബന്ധപ്പെട്ട് വിവിധ അലർട്ടുകൾ പുറപ്പെടുവിച്ച ജില്ലകളിൽ ചൊവ്വാഴ്ച...

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

0
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...