മല്ലപ്പള്ളി : മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക് ആനിക്കാട് വായ്പ്പൂര് കുന്നന്നൂർ ജയചന്ദ്രലാൽ പണിക്കർ (സോമൻ – 53) അപകടത്തില്‍ മരിച്ചു. വൈകിട്ട് ഏഴരയോടെ ഇദ്ദേഹം സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞായിരുന്നു അപകടം. വീടിന് നൂറു മീറ്റർ അടുത്താണ് സംഭവം നടന്നത്. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. വായ്പ്പൂര് വടക്കേകര മംഗളോദയം എൻ.എസ്.എസ് 1771 നമ്പർ കരയോഗം സെക്രട്ടറിയാണ്. ഭാര്യ: കുളത്തൂർ തോട്ടത്തിൽ ജഗദമ്മ. മക്കൾ: അഭിജിത് ലാൽ പണിക്കർ, ആതിര. സംസ്ക്കാരം പിന്നീട്.
മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക് ജയചന്ദ്രലാൽ പണിക്കർ (സോമൻ – 53) അപകടത്തില്‍ മരിച്ചു
RECENT NEWS
Advertisment