ആറന്മുള : മല്ലപ്പുഴശ്ശേരി ശ്രീ പാർഥസാരഥി കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള മല്ലപ്പുഴശ്ശേരി പള്ളിയോടം നീരണിഞ്ഞു. 16 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് പള്ളിയോട ശില്പി ചങ്ങംകരി വേണു ആചാരിയാണ് പുതുക്കിപ്പണിതത്. രാവിലെ ഗണപതിഹോമത്തിനും വിഷ്ണുപൂജയ്ക്കുംശേഷം കുരുമുളക്കാവ് ദേവീക്ഷേത്രത്തിൽ നടത്തിയ വിശേഷാൽ പൂജകൾക്കുംശേഷം നടന്ന പൊതുസമ്മേളനം പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ ഉദ്ഘാടനം ചെയ്തു. പള്ളിയോട കരയോഗം പ്രസിഡന്റ് ശശീന്ദ്രൻ നായർ പഞ്ചവടി അധ്യക്ഷത വഹിച്ചു. തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തി.
ജില്ലാപഞ്ചായത്തംഗം ഓമല്ലൂർ ശങ്കരൻ ശില്പികളെ ആദരിച്ചു. മുൻ എം.എൽ.എ. എ.പദ്മകുമാർ, ഇലന്തൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, മല്ലപ്പുഴശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജേക്കബ്, ബ്ളോക്ക് പഞ്ചായത്തംഗം ജിജി ചെറിയാൻ മാത്യു, പഞ്ചായത്തംഗങ്ങളായ ശ്രീലേഖ, സതിദേവി, റോസമ്മ മത്തായി, സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, പ്രതിനിധി ഭരത് വാഴുവേലിൽ, പള്ളിയോട കരയോഗം സെക്രട്ടറി ജി.ബാലഗോപാൽ ഗോപസദനം, ഹരികൃഷ്ണൻ തിരുമേനി തുടങ്ങിയവർ പ്രസംഗിച്ചു.