മല്ലപ്പുഴശ്ശേരി പള്ളിയോടം നീരണിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ആറന്മുള : മല്ലപ്പുഴശ്ശേരി ശ്രീ പാർഥസാരഥി കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള മല്ലപ്പുഴശ്ശേരി പള്ളിയോടം നീരണിഞ്ഞു. 16 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് പള്ളിയോട ശില്പി ചങ്ങംകരി വേണു ആചാരിയാണ് പുതുക്കിപ്പണിതത്. രാവിലെ ഗണപതിഹോമത്തിനും വിഷ്ണുപൂജയ്ക്കുംശേഷം കുരുമുളക്കാവ് ദേവീക്ഷേത്രത്തിൽ നടത്തിയ വിശേഷാൽ പൂജകൾക്കുംശേഷം നടന്ന പൊതുസമ്മേളനം പള്ളിയോട സേവാസംഘം പ്രസിഡന്റ്‌ കെ.വി.സാംബദേവൻ ഉദ്ഘാടനം ചെയ്തു. പള്ളിയോട കരയോഗം പ്രസിഡന്റ്‌ ശശീന്ദ്രൻ നായർ പഞ്ചവടി അധ്യക്ഷത വഹിച്ചു. തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തി.

ജില്ലാപഞ്ചായത്തംഗം ഓമല്ലൂർ ശങ്കരൻ ശില്പികളെ ആദരിച്ചു. മുൻ എം.എൽ.എ. എ.പദ്മകുമാർ, ഇലന്തൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജെ.ഇന്ദിരാദേവി, മല്ലപ്പുഴശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ മിനി ജിജു ജേക്കബ്, ബ്ളോക്ക് പഞ്ചായത്തംഗം ജിജി ചെറിയാൻ മാത്യു, പഞ്ചായത്തംഗങ്ങളായ ശ്രീലേഖ, സതിദേവി, റോസമ്മ മത്തായി, സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ്‌ കെ.എസ്.സുരേഷ്, പ്രതിനിധി ഭരത് വാഴുവേലിൽ, പള്ളിയോട കരയോഗം സെക്രട്ടറി ജി.ബാലഗോപാൽ ഗോപസദനം, ഹരികൃഷ്ണൻ തിരുമേനി തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...