പത്തനംതിട്ട : മല്ലശ്ശേരിയില്‍ അപൂര്‍വ്വ ജീവിയെ കണ്ടെത്തി. വിട്ടിലിനോട് വളരെ സാദൃശ്യം ഉള്ള ഈ ജീവിയുടെ വയറ്റില്‍ നിന്നും വിരപോലെ പോലെ നീണ്ട രണ്ടു ജീവികള്‍ കൂടി പുറത്തുവന്നു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പൂങ്കാവ് വി.കോട്ടയം കുരിശിനു സമീപം താമസിക്കുന്ന ശശിയുടെ വീട്ടിലാണ് ഈ ജീവിയെ കണ്ടത്.
കൈകഴുകാന്‍ വാഷ് ബെയിസിനടുത്തു ചെന്നപ്പോള്‍ അതിന്റെ പുറകില്‍നിന്നും താഴേക്ക് ചാടുകയായിരുന്നു. ജീവിയെ ഒരു കുപ്പിയില്‍ പിടിച്ചിട്ടപ്പോഴാണ് അതിന്റെ വയറ്റില്‍ നിന്നും വിരപോലെ കറുത്ത നിറമുള്ള എന്തോ പുറത്തുവരുന്നത് കണ്ടത്. ഇതിനും ജീവനുണ്ട്. പാമ്പ് അനങ്ങുന്നതുപോലെ ഇത് പുളയുന്നുണ്ട്. ഇത്തരം രണ്ടെണ്ണം പുറത്തുവന്നു. നാലുമണിയോടെ വിട്ടില്‍ പോലുള്ള ജീവി ചത്തു. വിവിധതരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിനാല്‍ ഏറെ ആശങ്കയിലാണ് വീട്ടുകാര്‍.
https://www.facebook.com/mediapta/videos/752766851797204/