മംഗളൂരുവില്‍ മലയാളി യുവതിയുടെ ദുരൂഹ മരണം കൊലപാതകമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : കുമ്പള ചേതന്‍നഗറില്‍ താമസിച്ചിരുന്ന എറണാകുളം സ്വദേശിനി ഷൈമ (44) ന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഭര്‍ത്താവ് റെന്‍സണ്‍ എന്ന ജോസഫ് ഫ്രാന്‍സിസിനെ ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 11 നാണ് ഷൈമയെ അവശനിലയില്‍ റെന്‍സണ്‍ തന്നെ ദേര്‍ലക്കട്ടെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുടുംബവഴക്കിനിടയില്‍ വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നായിരുന്നു ആശുപത്രി അധികൃതരോടും പോലീസിനോടും ഇയാള്‍ പറഞ്ഞത്. അന്നു രാത്രിയോടെതന്നെ ഷൈമയുടെ മരണം സംഭവിച്ചിരുന്നു.

വിഷം അകത്തുചെന്നിട്ടില്ലെന്നും തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ പരിക്കേറ്റതാണ് മരണകാരണമായതെന്നുമാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞത്. ഇതേത്തുടര്‍ന്ന് പോലീസ് കഴിഞ്ഞദിവസം റെന്‍സണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കുടുംബവഴക്കിനിടയില്‍ തന്‍റെ അടിയേറ്റാണ് ഷൈമ ബോധരഹിതയായതെന്നു റെന്‍സണ്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു. കൊച്ചിയില്‍ നിന്നെത്തിയ ബന്ധുക്കളാണ് മരണത്തില്‍ സംശയമുണ്ടെന്നു കാണിച്ചു പോലീസില്‍ പരാതി നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...