Friday, July 4, 2025 11:12 am

മൾട്ടൽ – ഒരു പാലക്കാടൻ മോഷണ കഥ

For full experience, Download our mobile application:
Get it on Google Play

മൾട്ടൽ – പേരുകേൾക്കുമ്പോൾ ഒരു അതിശയോക്തി തോന്നുമെങ്കിലും പാലക്കാട്‌ ടൗണിലുള്ള കടകളിലെ മോഷണമാണ് സംഭവം. പാലക്കാടുള്ള ഒരു കൂട്ടം സിനിമ പ്രേമികൾ നിർമിച്ച ഹ്രസ്വചിത്രമാണ് മൾട്ടൽ. തികച്ചും ചിലവ് കുറച്ച് നിർമിച്ചിരിക്കുന്ന ചിത്രം, നിത്യ ജീവിതത്തിലെ മനുഷ്യരുടെ ആശ്രദ്ധയും, ചെറിയ തുകകൾ ആരും മോഷ്ടിക്കില്ല എന്ന ചിന്തയെയും വ്യാപാരികൾക്കിടയിലുള്ള വിശ്വാസത്തെയും മുൻനിർത്തിയുള്ളതാണ്.

37 മിനിറ്റ് ദൈര്‍ഘ്യമുള്ള മൾട്ടൽ ഹെയ്‌സ്റ്റ് കോമഡി വിഭാഗത്തിൽ പെടുത്താവുന്ന ഒരു ഹ്രസ്വചിത്രമാണ്. പൂർണമായും പാലക്കാട് നഗര ഭാഗങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന ഹ്രസ്വ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഉണ്ണിയാണ്. സുഭാഷ് കുമാരസ്വാമി, അഭിജിത്ത് കൃഷ്ണകുമാർ, ഡാനിഷ് മകൻസി, രോഹൻ രവി എന്നിവരുടേതാണ് ചിത്രത്തിലെ സിനിമാട്ടോഗ്രാഫി. അജ്മൽ റഹ്മാൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഹ്രസ്വചിത്രത്തിലെ സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ് വിഷ്ണു രഘുവും, രാകേഷ് ജനാർദ്ദനനും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് രജത് പ്രകാശ് ആണ്. ശബരിയും ഹരിയും ചേർന്നാണ് സഹസംവിധാനം നിർവഹിച്ചിരിക്കുന്നത് കലാസംവിധാനം സ്വരൂപ്‌, ഡിസൈൻസ് ചെയ്തിരിക്കുന്നത് വിജിത് ആണ്. അഖിൽ പ്ലക്കാട്ട് അഷ്‌കർ അലി, വിപിൻ ദാസ്, വിവേക്, വിഷ്ണു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്

മൾലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കേരളത്തിലെ പ്രമുഖരായ 65 ഷോർട്ട് ഫിലിം മേക്കർസ് ചേർന്നാണ് റിലീസ് ചെയ്തത്. ട്രൈലെർ ഷൈൻ ടോം ചാക്കോയും, ഹ്രസ്വചിത്രം ദിലീഷ് പോത്തനും രഞ്ജിത്ത് ശങ്കറും ചേർന്ന് റിലീസ് ചെയ്തു. സിനിമ മേഖലയിലുള്ള പ്രമുഖ സംവിധായകരും നടന്മാരും മൾട്ടലിനു ആശംസകളുമായി എത്തിയിരുന്നു. റിലീസ് ചെയ്ത 2 ദിവസത്തിനുള്ളിൽ തന്നെ 30,000 കാഴ്ചക്കാരുമായി വളരെ മികച്ച അഭിപ്രായങ്ങളുമായി മൾട്ടൽ മുന്നേറുന്നു

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ ഇന്‍ഷുറന്‍സിന് അര്‍ഹതയില്ലെന്ന് സുപ്രീംകോടതി

0
ന്യൂഡല്‍ഹി: അലക്ഷ്യമായി വാഹനം ഓടിച്ച വ്യക്തി അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരത്തുക നല്‍കാന്‍...

മങ്ങാരം ഗവ.യു പി സ്കൂളില്‍ പുതിയ പുസ്തകങ്ങളുടെ പ്രദർശനം നടത്തി

0
പന്തളം : മങ്ങാരം ഗവ.യു പി സ്കൂളിലെ വായനമാസാചാരണത്തിൻ്റെ ഭാഗമായി...

ആരോ​ഗ്യമന്ത്രിക്ക് സുരക്ഷ വർധിപ്പിച്ച് പോലീസ്

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് തകർന്നുവീണ് യുവതി മരിച്ച സംഭവത്തിൽ...

കോട്ടയം മെഡിക്കൽ കോളജിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വൈകിപ്പിച്ചത് മനപൂർവ്വം : ചാണ്ടി ഉമ്മൻ...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളജിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വൈകിപ്പിച്ചത്...