കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് മമത ബാനര്‍ജി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഈഗോ ഉണ്ടാകില്ലെന്നും മമത ബാനര്‍ജി വ്യക്തമാക്കി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള പ്രതിപക്ഷ ഐക്യ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത. നിതീഷ് കുമാറിനൊപ്പം ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമുണ്ടായിരുന്നു. സഖ്യം എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മമത പറഞ്ഞു.
കള്ളങ്ങള്‍ പറഞ്ഞ് വ്യാജ വീഡിയോകള്‍ ഉണ്ടാക്കി മാധ്യമങ്ങളുടെ പിന്തുണയോടെയാണ് ബിജെപി അധികാരത്തില്‍ വന്നത്. ബിജെപിയെ സീറോ ആക്കും. നിതീഷ് കുമാര്‍ ചര്‍ച്ചക്ക് എത്തിയത് സന്തോഷം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും മമത വ്യക്തമാക്കി.