മലപ്പുറം : മമ്പാട് ഗൃഹനാഥനായ മൂസക്കുട്ടി എന്നയാള്‍ ജീവനൊടുക്കിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍. മൂസക്കൂട്ടിയുടെ മരുമകനായ അബ്ദുള്‍ ഹമീദിനെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. നല്‍കിയ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് മൂസക്കുട്ടിയുടെ മകളെ അബ്ദുല്‍ ഹമീദ് നിരന്തരം പീഡിപ്പിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് മൂസക്കുട്ടി ജീവനൊടുക്കിയത്. തന്റെ പിതാവിന്റെ മരണത്തിന് കാരണം ഭര്‍ത്താവാണെന്ന് ചൂണ്ടിക്കാട്ടി മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
സെപ്റ്റംബര്‍ 26 നാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് മുമ്പ് മകളെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും മാനസിക സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യെന്നും ചൂണ്ടിക്കാട്ടി ഒരു വീഡിയോ ദൃശ്യം മൂസക്കുട്ടി പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മകള്‍ നല്‍കിയ പരാതിയിലാണ് അബ്ദുല്‍ ഹമീദിനെ പിടികൂടിയത്.