കരിമഞ്ഞൾ അമൂല്യ ഔഷധവിള

For full experience, Download our mobile application:
Get it on Google Play

സിഞ്ചിബറേസി കുടുംബത്തിൽപെട്ട കൂർക്കുമ കാസിയ എന്ന ശാസ്ത്രനാമധാരിയായ കരി മഞ്ഞൾ ഇന്ത്യൻ സ്വദേശിയായ കിഴങ്ങ് വർഗത്തിൽ പെട്ട ഔഷധവിളയാണ്‌. കുറ്റിച്ചെടിയായി വളരുന്നു. മഞ്ഞൾ, മരമഞ്ഞൾ, പൊടി മഞ്ഞൾ.

കസ്തൂരി മഞ്ഞൾ, ചൈന മഞ്ഞൾ എന്നിവയിൽ നിന്നും ഇവിടെ കാണപ്പെടുന്ന മറ്റ്‌ ഇനങ്ങളിൽനിന്നും തീർത്തും വ്യത്യസ്‌തവും അമൂല്യ ഔഷധ കലവറയുമാണിത്. വളർച്ചാ കാലയളവിന്റെ അവസാനത്തിൽ ഒരിക്കൽ മാത്രം പുഷ്പിച്ച് പുനരുൽപ്പാദനം നടത്തിയ ശേഷം നശിക്കുന്നു.

പശ്ചിമ ബംഗാൾ, ഒഡിഷ, മധ്യപ്രദേശ്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ഛത്തീസ്ഗഢ്‌ എന്നിവിടങ്ങളിൽ കൃഷി ചെയ്തു വരുന്നു. ഛത്തീസ്ഗഢിലാണ് ഇന്ത്യയിൽ കൂടുതൽ കൃഷി. മല്ലാവാപ്പ് എന്ന പ്രാദേശിക നാമത്തിൽ അവിടെ അറിയപ്പെടുന്നു.

കാലി ഹൽദിയെന്നതാണ് ഹിന്ദി നാമകരണം. കേരളത്തിൽ ആദിവാസികൾ കാലാകാലമായി ഇവയുടെ സംരക്ഷകരായിരുന്നത്രേ. കറുത്ത മഞ്ഞൾ കൈവശമുണ്ടെങ്കിൽ ആഹാരത്തിന് മുട്ടില്ലയെന്നതാണ് പഴമൊഴി. കേരളത്തിൽ കൃഷി ആരംഭിച്ചു വരുന്നതേയുള്ളൂ പ്രചാരമായിട്ടില്ല.

വയനാട്, ഇടുക്കി മേഖലകളിലെ ആദിവാസി ഊരുകളിൽ ഈ ഔഷധ സസ്യം കാണാം. എന്നിരുന്നാലും വംശനാശം നേരിടുന്ന ഈ വിളയ്‌ക്ക്‌ വിപണിയിൽ വൻ വിലയാണ്‌. ത്വക്ക് രോഗങ്ങൾ, പൈൽസ്, ഉളുക്ക്, ആസ്‌ത്‌മ തുടങ്ങിയ രോഗങ്ങൾക്ക് ഔഷധമാണ്.

മൈഗ്രേൻപോലുള്ള വിട്ടു മാറാത്ത തലവേദനയ്‌ക്ക് കരിമഞ്ഞൾ അരച്ച് നെറ്റിയിൽ പുരട്ടിയാൽ ആശ്വാസം ലഭിക്കുമത്രേ. തൊലിപ്പുറത്തുണ്ടാകുന്ന ലുക്കോ ഡെർമ വെള്ളപ്പാണ്ട്‌ എന്നിവ കരിമഞ്ഞൾ അരച്ച് പുരട്ടുക വഴി ഇല്ലാതാക്കാം. വാത സംബന്ധമായ വേദനകൾക്കും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ഇത്‌ പരിഹാരമാണ്‌

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...