തിരുവനന്തപുരം : കുട്ടികൾ തമ്മിലുള്ള തർക്കം രക്ഷിതാക്കൾ ഏറ്റെടുത്തതോടെ അയൽവാസിയായ വീട്ടമ്മയെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ 47കാരൻ പിടിയിൽ. ഇടക്കോട് കൊച്ചുപരുത്തി ആറ്റുവിളാകം വീട്ടിൽ ജി. ഷിബു (47)വിനെയാണ് ആറ്റിങ്ങൽ പോലീസ് പിടികൂടിയത്. കൊച്ചുപരുത്തി സ്വദേശി സുജയ്ക്കാണ് വെട്ടേറ്റത്. ഇരുവരും ബന്ധുക്കളാണ്. കുട്ടികൾ തമ്മിലുള്ള തർക്കം രക്ഷിതാക്കളേറ്റെടുത്തതാണു വഴക്കിനും ആക്രമണത്തിനും കാരണമായത്.
ഇരുവരുടെയും മക്കൾ തമ്മിൽ കഴിഞ്ഞദിവസം തർക്കമുണ്ടാകുകയും വാക്കേറ്റം നടക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞെത്തിയ ഷിബു, സുജയുടെ വീട്ടിൽ ചോദിക്കാനെത്തുകയും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുകയുമായിരുന്നു. തുടർന്ന് ഷിബു വീട്ടിൽ പോയി വെട്ടുകത്തിയുമായെത്തി സുജയെ ആക്രമിക്കുകയായിരുന്നു. മുഖത്തും കൈക്കും വെട്ടേറ്റ സുജ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ആറ്റിങ്ങൽ ഇൻസ്പെക്ടർ തൻസീം അബ്ദുൽസമദിന്‍റെ നേതൃത്വത്തിൽ എസ്.ഐ. അനൂപ്, എസ്.സി.പി.ഒ.മാരായ അജിത്ത്, ഷാനവാസ്, സി.പി.ഒ. പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.